Webdunia - Bharat's app for daily news and videos

Install App

സൂര്യകുമാർ പാകിസ്ഥാനിലായിരുന്നെങ്കിൽ, സൽമാൻ ബട്ട് പറയുന്നു

Webdunia
തിങ്കള്‍, 9 ജനുവരി 2023 (18:19 IST)
ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ വലിയ രീതിയിലുള്ള പ്രശംസയാണ് ഇന്ത്യൻ താരം സൂര്യകുമാറിന് ലഭിക്കുന്നത്. നിലവിലെ താരങ്ങളും മുൻ താരങ്ങളുമെല്ലാം സൂര്യയെ പുകഴ്ത്തുന്ന തിരക്കിലാണ്. ഇതിനിടയിൽ ശ്രദ്ധേയമായ ഒരു വിലയിരുത്തലുമായി എത്തിയിരിക്കുകയാണ് പാക് താരമായ സൽമാൻ ബട്ട്.
 
സൂര്യകുമാർ 30 കഴിഞ്ഞാണ് ഇന്ത്യൻ ടീമിലെത്തിയതെന്ന് ഞാൻ വായിച്ചിട്ടുണ്ട്. പാകിസ്ഥാനിലായിരുന്നെങ്കിൽ 30 വയസ്സെന്ന പ്രായപരിധിയുടെ ഇരയായി സൂര്യ മാറുമായിരുന്നു. പാക് ക്രിക്കറ്റ് ബോർഡ് മുൻ ചെയർമാൻ റമീസ് രാജ് 30 കടന്നവരെ ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബട്ടിൻ്റെ തുറന്ന് പറച്ചിൽ.
 
31ആം വയസിൽ ഇന്ത്യൻ ടീമിലെത്തിയ സൂര്യയ്ക്ക് അരങ്ങേറ്റ വർഷത്തിൽ കാര്യമായ സ്വാധീനം സൃഷ്ടിക്കാനായില്ലെങ്കിലും കഴിഞ്ഞ വർഷം ടി20 ക്രിക്കറ്റിൽ ആയിരത്തിലേറെ റൺസ് കണ്ടെത്തി ടോപ് സ്കോറർ ആയിരുന്നു. കഴിഞ്ഞ വർഷത്തെ അതേ ഫോം ഇക്കുറിയും തുടരുമെന്ന സൂചനയാണ് ശ്രീലങ്കക്കെതിരായ മത്സരത്തിലൂടെ താരം തന്നിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഇതിഹാസതാരം സുനിൽ ഛേത്രി കളമൊഴിയുന്നു, അവസാനമത്സരം കുവൈത്തിനെതിരെ

Royal Challengers Bengaluru: മൊത്തം '18' ന്റെ കളി ! 18-ാം നമ്പര്‍ ജേഴ്‌സിയിട്ടവന്‍ കനിയണം; പ്ലേ ഓഫില്‍ കയറുമോ ആര്‍സിബി?

Sunil Chhetri: ഇന്ത്യയുടെ മെസിയും റൊണാള്‍ഡോയുമായ മനുഷ്യന്‍; ഇതിഹാസ ഫുട്‌ബോളര്‍ സുനില്‍ ഛേത്രി വിരമിക്കുന്നു !

Rajasthan Royals: ഇത് അവരുടെ സ്ഥിരം പരിപാടിയാണ് ! വീണ്ടും തോറ്റ് രാജസ്ഥാന്‍; എലിമിനേറ്റര്‍ കളിക്കേണ്ടി വരുമോ?

ടി20 ലോകകപ്പ്: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഫൈനൽ പ്രവചിച്ച് ബ്രയൻ ലാറ

അടുത്ത ലേഖനം
Show comments