Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യയെ ടെസ്റ്റിൽ കളിപ്പിക്കണമെന്ന് ഗൗതം ഗംഭീർ, സർഫറാസിനെ മറന്നോയെന്ന് ആരാധകർ

സൂര്യയെ ടെസ്റ്റിൽ കളിപ്പിക്കണമെന്ന് ഗൗതം ഗംഭീർ, സർഫറാസിനെ മറന്നോയെന്ന് ആരാധകർ
, തിങ്കള്‍, 9 ജനുവരി 2023 (14:20 IST)
ടി20യിലെ തകർപ്പൻ പ്രകടനങ്ങൾ കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയാണ് സൂര്യകുമാർ യാദവ്. ശ്രീലങ്കക്കെതിരായ അവസാന ടി20 മത്സരത്തിലെ തകർപ്പൻ സെഞ്ചുറിക്ക് പിന്നാലെ ടെസ്റ്റ് ടീമിലും സൂര്യയ്ക്ക് അവസരം നൽകണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണിങ് താരം ഗൗതം ഗംഭീർ.
 
എന്നാൽ നിലവിലെ സാഹചര്യത്തിൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ സൂര്യയെ പരിഗണിക്കുന്നതാകും നന്നാവുകയെന്നും ടെസ്റ്റിൽ സൂര്യ നിരാശപ്പെടുത്താനാണ് സാധ്യതയേറെന്നും ആരാധകർ പറയുന്നു. ആഭ്യന്തര ക്രിക്കറ്റിൽ സ്വപ്നതുല്യമായ ഫോം തുടരുന്ന സർഫറാസ് ഖാനാണ് ഇന്ത്യ അവസരം നൽകേണ്ടതെന്നും ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സർഫറാസിനാകുമെന്നും ആരാധകർ പറയുന്നു.
 
സൂര്യകുമാർ ക്ലാസിക് ഷോട്ടുകളേക്കാൾ സാഹസിക ഷോട്ടുകളാണ് ഇഷ്ടപ്പെടുന്നത്. ഈ ശൈലി ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമാകില്ലെന്നാണ് ആരാധകർ പറയുന്നത്. പരിമിത ഓവറിൽ ടീമിലെ നിർണായക താരമാണ് സൂര്യ ടെസ്റ്റ് മത്സരങ്ങളിൽ അവസരം നൽകിയാൽ പരിക്കിനുള്ള സഹചര്യം അധികമാകുമെന്നും ജോലിഭാരം ഉയർത്തുന്നത് ഒരു പക്ഷേ പരിമിത ഓവറുകളിലെ താരത്തിൻ്റെ പ്രകടനത്തെ ബാധിക്കാമെന്നും ആരാധകർ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയെ ഇന്ത്യയിൽ വെച്ച് തോൽപ്പിക്കാൻ ഞങ്ങൾക്കാകും, ബൗളിങ്ങിൽ ഇക്കുറി മേധാവിത്വം ഓസീസിന്: പാറ്റ് കമ്മിൻസ്