Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണി ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളിയ്ക്കണം: നിലപാട് വ്യക്തമാക്കി രോഹിത് ശർമ്മ

ധോണി ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളിയ്ക്കണം: നിലപാട് വ്യക്തമാക്കി രോഹിത് ശർമ്മ
, ബുധന്‍, 13 മെയ് 2020 (12:10 IST)
ധോണിയുടെ ഭാവി കഴിഞ്ഞ കുറേ കാലമായി ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച അതാണ്. ധോണിയെ അനുകൂലിച്ചും പ്രതികൂലിച്ചും, മടങ്ങിവരവിന്റെ സാധ്യതകളെ കുറിച്ച് സംസാരിച്ചുമെല്ലാം മുൻ ഇന്ത്യൻ താരങ്ങൾ ഉൾപ്പടെ രംഗത്തെത്തി. ധോണി ഉടൻ വിരമിയ്ക്കും എന്നു തന്നെയാണ് പൊതുവെ എല്ലാവരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ധോണി വീണ്ടും ഇന്ത്യയ്ക്കായി കളിയ്ക്കണമെന്ന് തുറന്നു പറഞ്ഞിരിയ്ക്കുകയാണ് നിശ്ചിത ഓവർ ക്രിക്കറ്റിലെ ഉപനായകൻ രോഹിത് ശർമ 
 
മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയുമായി ഇൻസ്റ്റഗ്രാമിൽ നടത്തിയ ലൈവ് ചാറ്റിലാണ് രോഹിത് ശർമ നിലപാട് വ്യക്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിശീലന ക്യാംപിൽ ധോണി മികച്ച ഫോമിലായിരുന്നുവെന്ന് സുരേഷ് റെയ്‌ന പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രോഹിതിന്റെ പ്രതികരണം എത്തി. 'ധോണി പൂര്‍ണ്ണമായും ഫിറ്റ് ആണെങ്കില്‍ ഇന്ത്യക്ക് വേണ്ടി വീണ്ടും കളിക്കണം' രോഹിത് പറഞ്ഞു.  
 
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാംപിൽ നടത്തിയ പരിശീലന മത്സരത്തില്‍ 91 പന്തില്‍ നിന്ന് ധോണി 123 റണ്‍സ് സ്വന്തമാക്കി എന്നായിരുന്നു റെയ്ന പറഞ്ഞത്. എന്നാൽ ധോനിയുടെ ഭാവി കാര്യങ്ങളെ കുറിച്ച് തങ്ങൾക്ക് അറിയില്ല എന്ന് ഇരു താരങ്ങളും പറയുന്നു. ധോണിയുടെ വിരമിക്കലിനെ കുറിച്ച് അറിയേണ്ടവർക്ക് റാഞ്ചിയിൽ പോയി നേരിട്ട് ചോദിയ്ക്കാം എന്ന് നേരത്തെ ഒരു ലൈവ് ചാറ്റിനിടെ രോഹിത് പറഞ്ഞിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെറും നാലേ നാല് ബോളുകൾ, സ്റ്റീവ് സ്മിത്തിനെ പുറത്താക്കാനുള്ള തന്ത്രം വെളിപ്പെടുത്തി ഷൊയേബ് അക്തർ