ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആവശ്യമെങ്കിൽ അശ്വിനെയും ജഡെജയേയും മാറ്റിനിർത്തണമെന്ന് മുൻ ഇന്ത്യൻ താരം ദിനേഷ് കാർത്തിക്. ഫൈനലിലേയ്ക്കുള്ള ഇന്ത്യയുടെ യാത്രയിൽ നിർണായക താരങ്ങളായിരുന്നു ഇരുവരും എങ്കിലും ഇംഗ്ലണ്ടിലെ പേസിനെ തുണയ്ക്കുന്ന പിച്ചിൽ സ്പിന്നർമാരെ അധികമായി ഉൾപ്പെടുത്തുന്നത് ദോശം ചെയ്യുമെന്ന് കാർത്തിക് പറയുന്നു.
ഓസീസിനെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിൽ 25 വിക്കറ്റുകളാണ് അശ്വിൻ വീഴ്ത്തിയത്. 22 വിക്കറ്റുകളുമായി ജഡേജയും തിളങ്ങിയിരുന്നു. മറ്റൊരു സ്പിന്നറായ അക്സർ പട്ടേലിന് പന്ത് കൊണ്ട് തിളങ്ങാനായില്ലെങ്കിലും മികച്ച ബാറ്റിംഗ് പ്രകടനമാണ് താരം നടത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അശ്വിനെയോ ജഡേജയേയോ മാത്രം സ്പിന്നറായി പരിഗണിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ ശാർദ്ദൂൽ ഠാക്കൂറായിരിക്കും ടീമിലിടം നേടുകയെന്ന് കാർത്തിക് പറയുന്നു.
പേസിനെ തുണയ്ക്കുന്ന പിച്ചിൽ ഒരു സ്പിന്നറുമായി ഇത്യ ഇറങ്ങാനാണ് സാധ്യത. അശ്വിൻ വേണമോ ജഡേജ വേണമോ എന്നത് കോച്ചും ക്യാപ്റ്റനും ചേർന്നാണ് തീരുമാനിക്കേണ്ടത്. കഴിഞ്ഞ തവണ 2 സ്പിന്നർമാരെയും കളിപ്പിക്കുക എന്ന തെറ്റാറ്റ തീരുമാനമാണ് ഇന്ത്യയെടുത്തത്. കളിയുടെ മറ്റ് സാഹചര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടുള്ള മികച്ച ഇലവനെയായിരിക്കണം ഇന്ത്യ ഇറക്കേണ്ടത് അശ്വിനെയോ ജഡേജയേയോ ഇന്ത്യ ഒഴിവാക്കണമെങ്കിൽ ഇന്ത്യ അതിന് തയ്യാറാകണം. മികച്ച ബാറ്റർ എന്ന നിലയിൽ അശ്വിനേക്കാൾ ഫൈനൽ ഇലവനിൽ ജഡേജയാകും സ്ഥാനം പിടിക്കുകയെന്നും കാർത്തിക് പറഞ്ഞു.