Publish Date: Fri, 12 Feb 2021 (14:28 IST)
Updated Date: Fri, 12 Feb 2021 (14:31 IST)
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള 12 അംഗ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടീമിലെ പ്രധാന പേസ് താരങ്ങളായ ജെയിംസ് ആൻഡേഴ്‌സൺ,ജോഫ്ര ആർച്ചർ എന്നിവർക്ക് ഇംഗ്ലണ്ട് വിശ്രമം അനുവദിച്ചു. അതേസമയം അദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ വിക്കറ്റ് വേട്ടക്കാരിൽ പ്രധാനിയായിരുന്ന സ്പിന്നർ ഡോം ബെസും രണ്ടാം മത്സരത്തിൽ കളിക്കില്ല.
ആദ്യ ടെസ്റ്റില്‍ വിജയ സ്‌പെല്ലുമായി തിളങ്ങിയ ആന്‍ഡേഴ്‌സന് ടീമിലെ റൊട്ടേഷന്‍ പോളിസി പ്രകാരം വിശ്രമം. ആൻഡേഴ്‌സണിന് പകരം സ്റ്റുവർട്ട് ബ്രോഡ് ടീമിൽ തിരിച്ചത്തും. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്ട്‌ലറിന് പകരം ബെന്‍ ഫോക്‌സും ആര്‍ച്ചര്‍ക്ക് പകരം ക്രിസ് വോക്‌സും 12 അംഗ ടീമിലെത്തി.
അതേസമയം അത്ഭുതപ്പെടുത്തുന്ന തീരുമാനമാണ് ആദ്യ ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നേടിയ ബെസ്സിനെ ഒഴിവാക്കിയത്. പന്ത്രണ്ടാമനായി ഓലി സ്റ്റോണിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്തിമ ഇലവൻ ടോസ് വേളയിൽ മാത്രമെ പ്രഖ്യപിക്കുകയുള്ളു.