Ind Vs Eng: വെടിക്കെട്ടുമായി തുടങ്ങി, പക്ഷേ അഞ്ച് റൺസിനിടെ 3 വിക്കറ്റുകൾ നഷ്ടമാക്കി ഇംഗ്ലണ്ട്

അഭിറാം മനോഹർ
വ്യാഴം, 25 ജനുവരി 2024 (11:26 IST)
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നു. മത്സരത്തിന്റെ തുടക്കം തന്നെ മികച്ച രീതിയില്‍ തുടങ്ങാനായെങ്കിലും ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 80 റണ്‍സിന് 3 വിക്കറ്റ് നഷ്ടപ്പെട്ട നിലയിലാണ് ഇംഗ്ലണ്ട്. ബാസ്‌ബോള്‍ ശൈലിയില്‍ മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സാക് ക്രൗളിയും ബെന്‍ ഡെക്കറ്റും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 55 റണ്‍സ് കൂട്ടിചേര്‍ത്തു.
 
ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുമ്രയേയും മുഹമ്മദ് സിറാജിനെയും ഫലപ്രദമായി നേരിടാന്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ക്കായെങ്കിലും രവിചന്ദ്ര അശ്വിനടക്കമുള്ള സ്പിന്നര്‍മാര്‍ പന്തെറിയാനെത്തിയതോടെ കളി മാറുകയായിരുന്നു.ടീം സ്‌കോര്‍ 55 ല്‍ എത്തിനില്‍ക്കെ ഓപ്പണര്‍ ബെന്‍ ഡെക്കറ്റിനെ അശ്വിന്‍ മടക്കി. പിന്നാലെ എത്തിയ ഒലി പോപ്പിനെ ഒരു റണ്‍സില്‍ നില്‍ക്കെ രവീന്ദ്ര ജഡേജയും പവലിയനിലേയ്ക്ക് അയച്ചു. 20 റണ്‍സെടുത്ത സാക്ക് ക്രൗളി കൂളി മടങ്ങിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. രവിചന്ദ്ര അശ്വിനാണ് ഈ വിക്കറ്റ്.
 
ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടമാകാതെ 55 റണ്‍സ് എന്ന ഘട്ടത്തില്‍ നിന്നാണ് 60ന് 3 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണത്. ഇംഗ്ലണ്ടിനായി ബെന്‍ ഡെക്കറ്റ് 39 പന്തില്‍ 35 റണ്‍സ് നേടി. ജോണി ബെയര്‍സ്‌റ്റോയും ജോ റൂട്ടുമാണ് നിലവില്‍ ക്രീസില്‍ നില്‍ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ട് സൂര്യയെ ഇംപാക്റ്റ് പ്ലെയറാക്കി, കാരണം വ്യക്തമാക്കി മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേല ജയവർധനെ

അസം ടീമിന്റെ ക്യാപ്റ്റനാകുന്നത് പോലല്ല, ഐപിഎല്‍: റിയാന്‍ പരാഗിന് മുന്നറിയിപ്പുമായി ആര്‍ അശ്വിന്‍

എന്തുകൊണ്ട് കാമറൂൺ ഗ്രീൻ പന്തെറിഞ്ഞില്ല?, അത് ക്രിക്കറ്റ് ഓസ്ട്രേലിയയോട് പോയി ചോദിക്കെന്ന് രഹാനെ, കൊൽക്കത്തയ്ക്കുള്ളിൽ തുടക്കത്തിലെ കല്ലുകടി

ടീമിനെ ഇട്ട് പോയതല്ലെ, സഞ്ജുവിനെ ആർ ആർ പൂട്ടും, ആർച്ചറിന് മുന്നിൽ സഞ്ജു കുടുങ്ങും: രാജസ്ഥാൻ റോയൽസ് ആരാധകർ

Rohit Sharma: ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ്; അപൂർവ്വ റെക്കോർഡിൽ രോഹിത്, മറികടന്നത് കോലിയെ !

അടുത്ത ലേഖനം
Show comments