ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് നാളെ തുടക്കമാവുമ്പോള്‍ ഇന്ത്യയിലെ സ്പിന്‍ പിച്ചുകളാണ് ചര്‍ച്ചകളില്‍ നിറയുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ബാസ്‌ബോളെന്ന പുതിയ ശൈലിയുമായി മുന്നോട്ട് പോകുന്ന ഇംഗ്ലണ്ട് ഇന്ത്യയിലെ സ്പിന്‍ പിച്ചുകളില്‍ എങ്ങനെ അതിജീവിക്കുമെന്നാണ് പരമ്പരയെ ആവേശകരമാക്കുന്നത്. ഇതിനിടയില്‍ സ്പിന്‍ പിച്ചുകളോടുള്ള ആസക്തി ഇന്ത്യ കുറയ്ക്കണമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായിരുന്ന ആകാശ് ചോപ്ര.
പന്ത് കുത്തിതിരിയുന്ന പിച്ചുകളോടുള്ള ആസക്തി കാരണമാണ് ഇന്ത്യയ്ക്ക് ലോകകപ്പ് തന്നെ നഷ്ടമായതെന്ന് ആകാശ് ചോപ്ര പറയുന്നു. ഏത് പിച്ചായാലും മികച്ച രീതിയില്‍ കളിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. ഇന്ത്യയുടേത് മികച്ച നിരയാണ്. ഏകദിന ലോകകപ്പ് പോലെയല്ല ടെസ്‌റ്റെന്ന് ചിലരെങ്കിലും പറയുമായിരിക്കും. ഫോര്‍മാറ്റിലല്ല പിച്ചിനോടുള്ള ആസക്തി കിടക്കുന്നത്. അതൊരു ശീലമാണ്. മത്സരഫലം ഉണ്ടാകുന്ന പിച്ച് ഉണ്ടാക്കണമെന്ന് മാത്രം ക്യൂറേറ്ററോട് പറഞ്ഞാല്‍ മതി. റോഡ് പോലുള്ള പിച്ചാകരുതെന്നെ ഉള്ളു. അല്ലാതെ എപ്പോഴും കുത്തിതിരിയുന്ന പിച്ച് വേണമെന്നില്ല.
ഈ പരമ്പര ഇന്ത്യ തന്നെ വിജയിക്കാനാണ് സാധ്യത ഏറെയും അത് 40, ആണോ 50 ആണോ 41 ആണോ എന്ന് മാത്രമെ അറിയേണ്ടതായുള്ളു. ഇംഗ്ലണ്ടിന്റെ സ്പിന്‍ നിര ദുര്‍ബലമാണ്. 20 വിക്കറ്റും വീഴ്ത്താനുള്ള കഴിവുള്ള ടീമിന് മാത്രമെ മത്സരത്തില്‍ വിജയിക്കാനാകു. നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ബെന്‍ സ്‌റ്റോക്‌സിനെ സംബന്ധിച്ച് വലിയ പരീക്ഷണമാകും ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയെന്നും ആകാശ് ചോപ്ര പറഞ്ഞു.