Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ben Stokes: ഇതെല്ലാം വളരെ അസ്വസ്ഥതയുണ്ടാക്കുന്നു,ഇന്ത്യക്കെതിരെ പൊട്ടിത്തെറിച്ച് ബെൻസ്റ്റോക്സ്

Ben Stokes

അഭിറാം മനോഹർ

, ബുധന്‍, 24 ജനുവരി 2024 (17:33 IST)
വിസ സങ്കീര്‍ണ്ണതകള്‍ കാരണം സ്പിന്നര്‍ ഷൊയ്ബ് ബഷീറിനെ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ നിന്നും ഒഴിവാക്കേണ്ടി വന്നതില്‍ അസ്വസ്ഥത പരസ്യമാക്കി ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്‌റ്റോക്‌സ്. പാകിസ്ഥാന്‍ വംശജനായതിന്റെ പേരിലാണ് ബഷീറിന്റെ വിസ അപേക്ഷയില്‍ കാലതാമസം നേരിട്ടത്. ഇതോടെ ഹൈദരാബാദിലുള്ള ഇംഗ്ലണ്ട് സ്‌ക്വാഡിനൊപ്പം ഇതുവരെ ചേരാന്‍ താരത്തിനായിട്ടില്ല.
 
ഏറെ അസ്വസ്ഥനാക്കുന്ന വാര്‍ത്തയാണിതെന്നാണ് സംഭവത്തില്‍ ബെന്‍ സ്‌റ്റോക്‌സ് പ്രതികരിച്ചത്. ഡിസംബര്‍ പകുതിയോടെ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചതാണ്. എന്നിട്ടിപ്പോള്‍ ഷൊയ്ബ് ബഷീറിന് വിസ പ്രശ്‌നം നേരിടേണ്ടി വരുന്നു. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനൊപ്പമുള്ള ആദ്യ അവസരത്തില്‍ തന്നെ ഒരു യുവതാരത്തിന് ബുദ്ധിമുട്ടുണ്ടാകുന്നു എന്നത് ക്യാപ്റ്റനെന്ന നിലയ്ക്ക് എന്നെ അസ്വസ്ഥനാക്കുന്നു. ഇന്ത്യന്‍ വിസ പ്രശ്‌നം നേരിടുന്ന ആദ്യതാരമല്ല ഷൊയ്ബ് ബഷീര്‍. ഞാന്‍ മുന്‍പ് ഒപ്പം കളിച്ച പല താരങ്ങള്‍ക്കും സമാനമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ബെന്‍ സ്‌റ്റോക്‌സ് പറഞ്ഞു.
 
പാകിസ്ഥാന്‍ പാരമ്പര്യമുള്ളതിനെ തുടര്‍ന്ന് ഇതിന് മുന്‍പ് മൊയിന്‍ അലി,സാഖിബ് മഹ്മൂദ്,ഉസ്മാന്‍ ഖവാജ എന്നിവര്‍ക്ക് ഇന്ത്യയില്‍ കളിക്കാന്‍ വിസ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് പരാമര്‍ശിച്ചുകൊണ്ടാണ് ബെന്‍സ്‌റ്റോക്‌സിന്റെ പ്രതികരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെറ്റിയില്‍ കുറിയിട്ട് ജയ് ശ്രീറാം വിളിച്ച് കെവിന്‍ പീറ്റേഴ്‌സന്റെ പോസ്റ്റ്, പിന്നാലെ ധോനിയ്ക്കും രോഹിത്തിനും ആരാധകരുടെ പൊങ്കാല