Webdunia - Bharat's app for daily news and videos

Install App

ആറാടി ഹിറ്റ്‌മാൻ, തകർന്നത് സച്ചിന്റെ വമ്പൻ റെക്കോർഡ് !

ചിപ്പി പീലിപ്പോസ്
ബുധന്‍, 29 ജനുവരി 2020 (17:44 IST)
ന്യൂസിലൻഡിനെതിരെ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആറാടി രോഹിത് ശർമ. ആദ്യ രണ്ട് കളിയിൽ വിചാരിച്ചത്ര തിളങ്ങാൻ രോഹിതിനായില്ല. അപ്പോഴൊക്കെ, കളിയാക്കിയവർക്കുള്ള മറുപടിയാണ് രോഹിത് മൂന്നാം മത്സരത്തിൽ തീർത്തത്.  
 
ഒറ്റയ്ക്ക് പോരാടി ഇന്ത്യയ്ക്ക് പരമ്പര വിജയം സമ്മാനിച്ചിരിക്കുകയാണ് രോഹിത്. ആദ്യം ഇന്ത്യന്‍ ഇന്നിങ്‌സിലും പിന്നീട് സൂപ്പര്‍ ഓവറിലും രോഹിത് തിളങ്ങി. രോഹിതിന്റെ തോളിലേറി ഇന്ത്യ വിജയക്കുതിപ്പിൽ മുന്നിലെത്തി. കെ എൽ  രാഹുലടക്കമുള്ള മറ്റ് താരങ്ങൾ രോഹിത് നയിച്ച വഴിയിലൂടെ പൊരുതിയും കിതച്ചും മുന്നേറി. ചിലർ ഇടയ്ക്ക് വെച്ച് പതറിയെങ്കിലും സൂപ്പർ ഓവറിൽ രോഹിത് വീണ്ടും തിളങ്ങി. 
 
ഇതോടെ രോഹിത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു റെക്കോര്‍ഡും മറികടന്നു. ഇന്ത്യൻ ടീമിന്റെ സൂപ്പർ ഓപ്പണിങ് ബാറ്റ്സ്മാൻ ആയ രോഹിത് ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങളില്‍ ഓപ്പണിങ് ബാറ്റ്‌സ്മാനെന്ന നിലയില്‍ 10,000 റണ്‍സ് തികച്ചു. 219 ഇന്നിങ്‌സിലുകളില്‍നിന്നാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. ഈ പട്ടികയിൽ 50 റണ്‍സിലേറെ ശരാശരിയുള്ള ഏക ബാറ്റ്‌സ്മാനും രോഹിത് തന്നെയാണ്. ഇവിടെയാണ് രോഹിത് സച്ചിനെ പിന്നിലാക്കിയിരിക്കുന്നത്. സച്ചിന് 48.07 ശരാശരിയാണുള്ളത്. ടെണ്ടുല്‍ക്കര്‍ 342 ഇന്നിങ്‌സുകളില്‍നിന്നായി 15,335 റണ്‍സാണ് സ്വന്തമാക്കിയത്.
 
ന്യൂസിലന്‍ഡിനെതിരെ രോഹിത്ത് ടി20യിലെ തന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധശതകവും നേടി. 23 പന്തിലാണ് താരം 50 റണ്‍സ് തികച്ചത്. ഹാമിഷ് ബെന്നറ്റിന്റെ ഓരോവറില്‍ 26 റണ്‍സും രോഹിത് അടിച്ചുകൂട്ടി. നേരത്തെ 22 പന്തില്‍നിന്നും താരം അര്‍ധസെഞ്ച്വറി തികച്ചിരുന്നു. അതിനുശേഷം രണ്ടുതവണ 23 പന്തുകളില്‍ നിന്നായി അര്‍ധശതകം നേടിയിരുന്നു.
 
സൂപ്പര്‍ ഓവറില്‍ ന്യൂസിലൻഡിന് 17 റൺസാണ് എടുക്കാനായത്. 18 റൺസ് ലക്ഷ്യം വെച്ചിറങ്ങിയ ഇന്ത്യ 20ൽ ജയം ഉറപ്പിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, കോച്ചുമായി തർക്കം, ദേശീയ ടീമിനായി കളിക്കില്ലെന്ന് ലെവൻഡോവ്സ്കി

രാഹുലിനെ ഓപ്പണറാക്കില്ല, ഗിൽ ഇറങ്ങുക നാലാം നമ്പറിൽ: ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് പ്രവചിച്ച് പോണ്ടിംഗ്

മനസ്സ് മടുത്തു, ടീം തോറ്റാലും ജയിച്ചാലും എനിക്കെന്താ എന്ന അവസ്ഥയിലായി, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലിനെ പറ്റി ഹെൻറിച്ച് ക്ലാസൻ

R Ashwin: ഐപിഎല്ലിലെ മോശം ഫോം ടിഎൻപിഎല്ലിലും,അമ്പയറുമായി വഴക്കിട്ട് പുറത്ത് അശ്വിൻ, പാഡിൽ ബാറ്റ് കൊണ്ടടിച്ച് രോഷപ്രകടനം: വീഡിയോ

Royal Challengers Bengaluru Ban: ആര്‍സിബിക്ക് അടുത്ത ഐപിഎല്‍ കളിക്കാന്‍ കഴിയില്ലേ? സത്യാവസ്ഥ ഇതാണ്

അടുത്ത ലേഖനം
Show comments