Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി20 ലോകകപ്പിലും ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ

ടി20 ലോകകപ്പിലും ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ
, വ്യാഴം, 21 ഡിസം‌ബര്‍ 2023 (15:28 IST)
അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ ടി20 ലോകകപ്പിലും ഇന്ത്യ പാക് പോരാട്ടത്തിന് വേദിയൊരുങ്ങും. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടെലിഗ്രാഫാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇത് കൂടാതെ ഓസ്‌ട്രേലിയ,ഇംഗ്ലണ്ട് ടീമുകളും ഒരേ ഗ്രൂപ്പിലായിരിക്കുമെന്നും ടെലഗ്രാഫ് പറയുന്നു.
 
ഐസിസി പുരുഷ, വനിതാ ലോകകപ്പുകള്‍ അടുത്തവര്‍ഷമാണ് നടക്കുന്നത്. അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായാണ് പുരുഷന്മാരുടെ ടി20 ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ലോകകപ്പിനായുള്ള സമയം അടുക്കുകയാണെങ്കിലും ഇതുവരെയും ടി20 ലോകകപ്പില്‍ ഇന്ത്യയെ ആരു നയിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിച്ച രോഹിത് ശര്‍മ തന്നെ ടി20 ലോകകപ്പിലും ഇന്ത്യയെ നയിക്കുമോ അതോ ഹാര്‍ദ്ദിക് പാണ്ഡ്യയായിരിക്കുമോ ഇന്ത്യന്‍ നായകന്‍ എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമെത്തിയിട്ടില്ല. ഐപിഎല്ലിനിടെയാകും ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനമുണ്ടാവുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നും പരാജയമായാൽ നാട്ടിലിരിക്കാം, കഴിവ് തെളിയിക്കാൻ സഞ്ജുവിനുള്ള അവസാന ബസ്