Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഖേൽരത്ന പുരസ്കാരം സാത്വിക് സായിരാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിന്

satwik sairaj
, ബുധന്‍, 20 ഡിസം‌ബര്‍ 2023 (17:54 IST)
2023ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബാഡ്മിന്റണിലെ മഹത്തായ സംഭാവനകള്‍ പരിഗണിച്ച് ബാഡ്മിന്റണ്‍ ജോഡിയായ സാത്വിക് സായിരാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിനാണ് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന ലഭിച്ചത്. ദേശീയ യുവജനകാര്യ കായിക മന്ത്രാലയമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
 
ജനുവരി ഒമ്പതിന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന പ്രത്യേക ചടങ്ങിലാകും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുക. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷവിഭാഗത്തില്‍ സ്വര്‍ണം,മിക്‌സഡ് വിഭാഗത്തില്‍ വെള്ളി, തുടര്‍ന്ന് അതേവര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഡബിള്‍സ് ഇനത്തില്‍ സ്വര്‍ണവും പുരുഷ ടീം ഇനത്തില്‍ വെള്ളിയും നേടിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബുമ്രയ്ക്ക് കൂട്ടായി മധുഷങ്കയും കൂറ്റ്‌സിയും, ഇത്തവണ ബൗളിംഗ് ഡബിള്‍ സ്‌ട്രോംഗ്