ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയില്‍; രണ്ടാം ദിനം ഇന്ത്യക്ക് നിര്‍ണായകം

ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയില്‍; രണ്ടാം ദിനം ഇന്ത്യക്ക് നിര്‍ണായകം

Webdunia
വെള്ളി, 14 ഡിസം‌ബര്‍ 2018 (16:38 IST)
പെര്‍ത്ത് ടെസ്‌റ്റില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയിലേക്ക്. ആദ്യദിനം കളി അവസാനിക്കുമ്പോൾ 277/6 എന്ന നിലയിലാണ് അതിഥേയര്‍. ക്യാപ്‌റ്റന്‍ ടിം പെയിൻ(16), കമ്മിൻസ്(11) എന്നിവരാണ് ക്രീസിൽ.

മാർകസ് ഹാരിസ് (70), ആരോൺ ഫിഞ്ച് (50), ട്രാവിസ് ഹെഡ് (58), ഉസ്മാൻ ഖവാജ (5), പീറ്റർ ഹാൻസ്കോംബ് (7), ഷോൺ മാർഷ് (45) എന്നിവരാണ് ക്രീസില്‍.

ഇഷാന്ത് ശര്‍മ്മ, ഹനുമാ വിഹാരി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിനായി ഹാരിസ് - ഫിഞ്ച് സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. ഈ കൂട്ടുക്കെട്ട് ശക്തമായി മുന്നേറുമെന്ന് തോന്നിപ്പിച്ചപ്പോഴാണ് ഫിഞ്ചിനെ ജസ്പ്രീത് ബുമ്ര എൽബിഡബ്ല്യുവിലൂടെ പുറത്താക്കിയത്. തുടര്‍ന്ന് നിശ്ചിത ഇടവേളകളില്‍ ഓസീസിന് വിക്കറ്റ് നഷ്‌ടമായി കൊണ്ടിരുന്നു.

വന്‍ തകര്‍ച്ചയിലേക്ക് പോയിക്കൊണ്ടിരുന്ന ഓസ്‌ട്രേലിയയെ മാര്‍ഷും ട്രാവിസ് ഹെഡുമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യൻ ടീമിൽ കളിക്കണോ, വിജയ് ഹസാരെയും കളിക്കണം, രോഹിത്തിനും കോലിയ്ക്കും ബിസിസിഐയുടെ നിർദേശം

സെഞ്ചുറിയില്ലാതെയുള്ള അലച്ചിൽ തുടരുന്നു, വിരാട് കോലിക്കൊപ്പം ഇടം പിടിച്ച് ബാബർ അസം

Sanju Samson: സഞ്ജുവിനെ മാത്രമല്ല ഹസരംഗയെയോ തീക്ഷണയെയോ ഒഴിവാക്കേണ്ടി വരും; വഴിമുട്ടി ചര്‍ച്ചകള്‍

അച്ഛന്റെ വഴിയേ മകനും; രാഹുല്‍ ദ്രാവിഡിന്റെ മകന്‍ ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള അണ്ടര്‍ 19 ടീമില്‍

India vs SA First Test: ദക്ഷിണാഫ്രിക്കയെ കറക്കിവീഴ്ത്താൻ ഇന്ത്യ, ആദ്യ ടെസ്റ്റിന് സ്പിൻ പിച്ചെന്ന് സൂചന

അടുത്ത ലേഖനം
Show comments