Webdunia - Bharat's app for daily news and videos

Install App

India vs Afghanistan 1st T20: അഫ്ഗാന് ദുബെ പ്രഹരം, ആദ്യ ടി20 യില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

40 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 60 റണ്‍സ് നേടി പുറത്താകാതെ നിന്ന ശിവം ദുബെയാണ് കളിയിലെ താരം

രേണുക വേണു
വെള്ളി, 12 ജനുവരി 2024 (07:53 IST)
India

India vs Afghanistan 1st T20: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 17.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിനു മുന്നിലെത്തി. 
 
40 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 60 റണ്‍സ് നേടി പുറത്താകാതെ നിന്ന ശിവം ദുബെയാണ് കളിയിലെ താരം. ജിതേഷ് ശര്‍മ 20 പന്തില്‍ 31 റണ്‍സും തിലക് വര്‍മ 22 പന്തില്‍ 26 റണ്‍സും ശുഭ്മാന്‍ ഗില്‍ 12 പന്തില്‍ 23 റണ്‍സും നേടി. റിങ്കു സിങ് ഒന്‍പത് പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു. 
 
27 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 42 റണ്‍സ് നേടിയ മുഹമ്മദ് നബിയാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി മുകേഷ് കുമാര്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിക്ക്: ബട്ട്‌ലർ ഏകദിനവും കളിക്കില്ല, ഹാരി ബ്രൂക് ഇംഗ്ലണ്ട് ക്യാപ്റ്റൻ

കളിക്കാനറിയില്ലെങ്കിലും വായ്താളത്തിന് കുറവില്ല, ബാബർ കോലിയെ കണ്ട് പഠിക്കണമെന്ന് യൂനിസ് ഖാൻ

ഡയമണ്ട് ലീഗില്‍ 0.01 സെന്റിമീറ്റര്‍ വ്യത്യാസത്തില്‍ ട്രോഫി നഷ്ടപ്പെടുത്തി നീരജ് ചോപ്ര

ഓസ്‌ട്രേലിയക്കെതിരെ ലിവിങ്ങ്സ്റ്റണിന്റെ ബാറ്റിംഗ് കൊടുങ്കാറ്റ്, രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് വിജയം

ആലപ്പുഴ റിപ്പിള്‍സിനെതിരെ വിഷ്ണുവിന്റെ സിക്‌സര്‍ വിനോദം, 17 സിക്‌സിന്റെ അകമ്പടിയില്‍ അടിച്ച് കൂട്ടിയത് 139 റണ്‍സ്!

അടുത്ത ലേഖനം
Show comments