Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഫ്ഗാനെതിരെ ആദ്യ അങ്കത്തിന് കോലിയില്ല, സഞ്ജു ടീമിലെത്താൻ സാധ്യത തെളിയുന്നോ?

അഫ്ഗാനെതിരെ ആദ്യ അങ്കത്തിന് കോലിയില്ല, സഞ്ജു ടീമിലെത്താൻ സാധ്യത തെളിയുന്നോ?

അഭിറാം മനോഹർ

, വ്യാഴം, 11 ജനുവരി 2024 (14:01 IST)
വ്യക്തിപരമായ കാരണങ്ങള്‍ കാണിച്ച് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്നും ഇന്ത്യന്‍ താരം വിരാട് കോലി പിന്മാറി. ഞായറാഴ്ച ഇന്‍ഡോറില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ കോലി കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോലിയുടെ അസ്സാന്നിധ്യത്തില്‍ മൂന്നാം നമ്പര്‍ പൊസിഷനില്‍ ആര് കളിക്കുമെന്ന് വ്യക്തമല്ല.
 
ഇടം കൈ വലം കൈ കോമ്പിനേഷനെന്ന നിലയില്‍ യശ്വസി ജയ്‌സ്വാളായിരിക്കും രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യുക. കോലിയുടെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലായിരിക്കും മൂന്നാം നമ്പറില്‍ ഇറങ്ങുക. സമീപകാലത്തെ മോശം പ്രകടനങ്ങളുടെ പേരില്‍ ഗില്‍ പുറത്ത് നില്‍ക്കുകയാണെങ്കില്‍ സഞ്ജു സാംസണായിരിക്കും പകരം ടീമിലെത്തുക. ഗില്‍ തന്നെയാകും മൂന്നാം നമ്പറില്‍ ഇറങ്ങുക എന്നാണ് പരിശീലകനായ രാഹുല്‍ ദ്രാവിഡ് നല്‍കുന്ന സൂചന.
 
നാലാം നമ്പറില്‍ തിലക് വര്‍മ തന്നെയാകും കളിക്കാനിറങ്ങുക. യുവതാരങ്ങളായ തിലക് വര്‍മയെയും യശ്വസി ജയ്‌സ്വാളിനെയും പോലുള്ള താരങ്ങളെ പിന്തുണയ്ക്കുമെന്ന് നേരത്തെ പരിശീലകനായ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. ജിതേഷ് ശര്‍മ ആദ്യ മത്സരത്തില്‍ പുറത്തിരിക്കുകയാണെങ്കില്‍ അഞ്ചാമനായി സഞ്ജു സാംസണും ആറാം സ്ഥാനത്ത് റിങ്കു സിംഗുമാകും ബാറ്റിംഗിനെത്തുക. സ്പിന്‍ ഓള്‍റൗണ്ടറായി അക്‌സര്‍ പട്ടേല്‍ ഏഴാം സ്ഥാനത്തെത്തും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവോ രവി ബിഷ്‌ണോയിയോ ടീമില്‍ ഇടം പിടിക്കും. ആര്‍ഷദീപ് സിങ്ങ്,ആവേശ്ഖാന്‍,മുകേഷ് കുമാര്‍ എന്നിവരാണ് ഇന്ത്യയുടെ പേസര്‍മാര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ROHitman Records: അഫ്ഗാനെ ഹിറ്റ്മാന്‍ പഞ്ഞിക്കിടും, താരത്തിന്റെ മുന്നില്‍ റെക്കോര്‍ഡുകളുടെ നീണ്ടനിര