Select Your Language

Notifications

webdunia
webdunia
webdunia
webdunia

അങ്ങനെ സംഭവിച്ചാല്‍ ഇംഗ്ലണ്ടിനോട് കളിക്കാതെ തന്നെ ഇന്ത്യ ഫൈനലില്‍ എത്തും !

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ മഴ വില്ലനായത് പല ടീമുകളുടേയും സെമി പ്രവേശനത്തിനു വിലങ്ങു തടിയായി

India can play Final if it happens
, ചൊവ്വ, 8 നവം‌ബര്‍ 2022 (08:48 IST)
ട്വന്റി 20 ലോകകപ്പ് കലാശക്കൊട്ടിലേക്ക് അടുത്തിരിക്കുകയാണ്. രണ്ട് സെമി ഫൈനലുകളും ഒരു ഫൈനലുമാണ് ഇനി ശേഷിക്കുന്നത്. ആദ്യ സെമി ഫൈനലില്‍ ഗ്രൂപ്പ് ഒന്നിലെ ചാംപ്യന്‍മാരായ ന്യൂസിലന്‍ഡും ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരായ പാക്കിസ്ഥാനും ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ ഗ്രൂപ്പ് രണ്ടിലെ ചാംപ്യന്‍മാരായ ഇന്ത്യയും ഗ്രൂപ്പ് ഒന്നിലെ ഇംഗ്ലണ്ടും തമ്മിലാണ് പോരാട്ടം. 
 
ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ മഴ വില്ലനായത് പല ടീമുകളുടേയും സെമി പ്രവേശനത്തിനു വിലങ്ങു തടിയായി. ഇപ്പോള്‍ ഇതാ സെമി ഫൈനല്‍ മത്സരങ്ങളിലും മഴ പെയ്താല്‍ എന്താണ് സംഭവിക്കുകയെന്ന് ആരാധകര്‍ ഗൂഗിളില്‍ തെരയുകയാണ് ! 
 
സെമി ഫൈനല്‍ മത്സരം മഴ മൂലം തടസപ്പെട്ടാല്‍ അടുത്ത ദിവസം മത്സരം നടത്താനുള്ള സാധ്യതയുണ്ട്. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്കായി റിസര്‍വ് ഡേ നല്‍കിയിട്ടുണ്ട്. അതായത് മത്സരം നിശ്ചയിച്ച ദിവസം മഴ പെയ്താല്‍ തൊട്ടടുത്ത ദിവസം കളി നടത്താം. എവിടെ വച്ചാണോ മത്സരം നിര്‍ത്തിയത് അവിടെ നിന്ന് പിറ്റേ ദിവസം മത്സരം തുടരാം. ഇനി റിസര്‍വ് ദിവസവും മഴ പെയ്താലോ? അപ്പോഴാണ് ട്വിസ്റ്റ് ! റിസര്‍വ് ദിവസവും മഴ പെയ്താല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി സെമി ഫൈനലില്‍ പ്രവേശിച്ചവരെ വിജയികളായി പ്രഖ്യാപിക്കും. അതായത് ഇന്ത്യ-ഇംഗ്ലണ്ട് മത്സം മഴ മൂലം തടസപ്പെട്ടാല്‍ ആദ്യം റിസര്‍വ് ദിവസത്തേക്ക് മാറ്റും. റിസര്‍വ് ദിവസവും മഴ മൂലം മത്സരം നടക്കാതെ വന്നാല്‍ ഗ്രൂപ്പ് രണ്ടിലെ ചാംപ്യന്‍മാരായ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കും. ഇന്ത്യ ഫൈനല്‍ കളിക്കും. 
 
ഫൈനലിനും ഇങ്ങനെ റിസര്‍വ് ഡേ ഉണ്ട്. മഴ പെയ്താല്‍ തൊട്ടടുത്ത ദിവസത്തേക്ക് കളി മാറ്റും. റിസര്‍വ് ദിനത്തിലും മഴ പെയ്താല്‍ ഇരു ടീമുകളേയും ചാംപ്യന്‍മാരായി പ്രഖ്യാപിക്കുകയാണ് ചെയ്യുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരൊരാളെൻ കുതിരയെ കെട്ടുവാൻ, അവസാന ഓവറിൽ സൂര്യയുടെ സ്ട്രൈക്ക് റേറ്റ് 400!