ന്യൂസിലൻഡിനെ നേരിടേണ്ടത് എങ്ങനെയെന്നറിയാം, പരമ്പര സ്വന്തമാക്കുമെന്ന് വിരാട് കോലി

അഭിറാം മനോഹർ

ചൊവ്വ, 21 ജനുവരി 2020 (12:41 IST)
ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന ഏകദിന,ടി20,ടെസ്റ്റ് മത്സരങ്ങളിൽ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ഇന്ത്യൻ നായകൻ വിരാട് കോലി. കഴിഞ്ഞ ന്യൂസിലൻഡ് പര്യടനത്തിൽ ഇന്ത്യ കാഴ്ച്ചവെച്ച മികച്ച പ്രകടനമാണ് ഇന്ത്യൻ നായകന് ആത്മവിശ്വാസം നൽകുന്നത്.
 
'കഴിഞ്ഞ തവണ ന്യൂസിലൻഡിൽ കാഴ്ച്ചവെക്കാൻ കഴിഞ്ഞ മികച്ചപ്രകടനം വലിയ ആത്മവിശ്വാസം തരുന്നു. വിദേശത്ത് കളിക്കുമ്പോള്‍ ഹോം ടീമിനെ സമ്മര്‍ദത്തിലാക്കാന്‍ കഴിഞ്ഞാല്‍ ക്രിക്കറ്റ് ആസ്വദിക്കാനാകും. കഴിഞ്ഞ തവണത്തെ പര്യടനത്തിൽ . മധ്യ ഓവറുകളില്‍ ന്യൂസിലന്‍ഡിനെ വിറപ്പിച്ചുകൊണ്ട് ഇന്ത്യൻ പേസർമാർ വിക്കറ്റുകള്‍ നേടി. സ്പിന്നർമാരും മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തു. കഴിഞ്ഞ തവണത്തെ അതേ തീവ്രതയോടെ തന്നെ കളിക്കുവാനാണ് ഇത്തവണയും ശ്രമിക്കുന്നത്'- വിരാട് കോലി പറഞ്ഞു.
 
കഴിഞ്ഞ ന്യൂസിലൻഡ് പര്യടനത്തിൽ അഞ്ച് ഏകദിനമത്സരങ്ങളുള്ള പരമ്പര ഇന്ത്യ (4-1)ന് വിജയിച്ചിരുന്നു. എങ്കിലും 1-2ന് ടി20 പരമ്പര നഷ്ടപ്പെട്ടു. ഇക്കുറി അഞ്ച് ടി20കളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളാണ് ടീം ഇന്ത്യ ന്യൂസിലൻഡിൽ കളിക്കുക. വെള്ളിയാഴ്‌ച ഓക്‌‌ലന്‍ഡിലാണ് ന്യൂസിലൻഡിനെതിരായ ആദ്യ ടി20 മത്സരം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം എല്ലാം ഓകെ, പക്ഷേ സഞ്ജുവിന്റെ കാര്യത്തിൽ മാത്രം അത് ബാധകമല്ലേ? - പണി ചോദിച്ച് വാങ്ങി സെവാഗ്