പരിക്കിൽ വലഞ്ഞ് ടീം ഇന്ത്യ, ന്യൂസിലൻഡ് പര്യടനത്തിൽ സൂപ്പർതാരം കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ

തിങ്കള്‍, 20 ജനുവരി 2020 (13:01 IST)
ഈ മാസം ന്യൂസിലൻഡിനെതിരെ ആരംഭിക്കാനിരിക്കുന്ന ടി20,ഏകദിന പരമ്പരകളിൽ കളിക്കാൻ ഇന്ത്യൻ താരം ശിഖർ ധവാൻ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ പരിക്കേറ്റതാണ് ന്യൂസിലൻഡിനെതിരെ ധവാൻ കളിക്കുന്ന കാര്യം അനിശ്ചിതത്വത്തിലാക്കിയത്.
 
കഴിഞ്ഞ ദിവസം ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനമത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ധവാന്റെ ഇടതു തോളിൽ പരിക്കേറ്റത്. പരിക്കേറ്റതിനെ തുടർന്ന് മൈതാനം വിട്ട ഇന്ത്യൻ താരം പിന്നീട് ബാറ്റിങ്ങിനും ഇറങ്ങിയിരുന്നില്ല. പരിക്കിനെ തുടർന്ന് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായ യൂസവേന്ദ്ര ചഹലാണ് ഫീൽഡ് ചെയ്തത്. ധവാന് പകരം കെ എൽ രാഹുൽ ഓപ്പൺ ചെയ്യുകയും ചെയ്തു.
 
അതേ സമയം തിങ്കളാഴ്ചയാണ് ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീം യാത്ര തിരിക്കുക. ഈ ടീമിനൊപ്പം ധവാൻ ഉണ്ടാകാനുള്ള സാധ്യതകൾ കുറവാണെന്നും താരത്തിന് പര്യടനം നഷ്ടപ്പെടാനുമാണ് സാധ്യതയെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ധോണിയും പോണ്ടിങും പിന്നിൽ: വീണ്ടും റെക്കോഡ് നേട്ടവുമായി കിംഗ് കോലി