Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടുവിൽ തീരുമാനമായി, മാറ്റിവെച്ച ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് അടുത്ത വർഷം

ഒടുവിൽ തീരുമാനമായി, മാറ്റിവെച്ച ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് അടുത്ത വർഷം
, വെള്ളി, 22 ഒക്‌ടോബര്‍ 2021 (20:16 IST)
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മാറ്റിവെച്ച അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ കാര്യത്തിലുണ്ടായ അനിശ്ചിതത്വത്തിന് അറുതിയായി. മാറ്റിവെച്ച മത്സരം അടുത്ത വര്‍ഷം ജൂലായ് ഒന്നിന് നടത്തുമെന്ന് ഇംഗ്ലണ്ട് ആന്റ്‌ വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 
 
ഈ വർഷം ഓഗസ്റ്റ്-സെപ്‌റ്റംബർ മാസത്തിലായിരുന്നു ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര.അഞ്ചാം ടെസ്റ്റിനു മുമ്പ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പെടെ പരിശീലക സംഘാംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് അഞ്ചാം ടെസ്റ്റ് മാറ്റിവെച്ചത്. ഈ സമയത്ത് ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിട്ട് നിൽക്കുകയായിരുന്നു
 
മത്സരം റദ്ദാക്കുന്നതില്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും താത്പര്യമുണ്ടായിരുന്നില്ല. ഇതോടെയാണ് ചര്‍ച്ചകളെ തുടര്‍ന്ന് മത്സരം അടുത്ത വര്‍ഷം നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് നിശ്ചിത ഓവർ പരമ്പരയ്ക്ക് മുൻപെ നടത്താൻ തീരുമാനമായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകപ്പിൽ മാത്രമല്ല, ടി20യിൽ കഴിഞ്ഞ പത്ത് വർഷകണക്കിലും ഇന്ത്യ പാകിസ്ഥാനേക്കാൾ ഏറെ മുൻപിൽ