Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പിൽ മാത്രമല്ല, ടി20യിൽ കഴിഞ്ഞ പത്ത് വർഷകണക്കിലും ഇന്ത്യ പാകിസ്ഥാനേക്കാൾ ഏറെ മുൻപിൽ

ലോകകപ്പിൽ മാത്രമല്ല, ടി20യിൽ കഴിഞ്ഞ പത്ത് വർഷകണക്കിലും ഇന്ത്യ പാകിസ്ഥാനേക്കാൾ ഏറെ മുൻപിൽ
, വെള്ളി, 22 ഒക്‌ടോബര്‍ 2021 (20:03 IST)
ടി20 ലോകകപ്പിൽ ലോകം കാത്തിരിക്കുന്ന ആവേശപോരാട്ടത്തിന് ഇനി വെറും രണ്ട് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യാ പാക് പോരട്ടങ്ങളുടെ കണക്കെടുക്കുകയാണെങ്കിൽ ലോകകപ്പ് മത്സരങ്ങളിൽ ഒരിക്കൽ പോലും ഇന്ത്യയ്ക്കെതിരെ വിജയിക്കാൻ പാകിസ്ഥാനായിട്ടില്ല.
 
ഏകദിന ലോകകപ്പുകളിൽ ഏഴ് തവണ ഇരുവരും മുഖാമുഖം വന്നപ്പോള്‍ പൂര്‍ണ നിരാശയായിരുന്നു പാകിസ്ഥാന് ഫലം. ഐസിസി ടൂര്‍ണമെന്‍റുകളില്‍ മൂന്ന് തവണ മാത്രമാണ് പാകിസ്ഥാന് ഇന്ത്യയോട് ജയിക്കാനായത്. മൂന്ന് മത്സരങ്ങളും ചാമ്പ്യൻസ് ട്രോഫിയിലായിരുന്നു.
 
ഇനി ടി20കളിൽ ലോകകപ്പിന് പുറത്തെ കണക്കുകളെടുത്താൽ 129 മത്സരങ്ങള്‍ കളിച്ച പാകിസ്ഥാന്‍ 59.7 വിജയശരാശരിയില്‍ 77 കളികളിലാണ് വിജയിച്ചത്. 45 മത്സരങ്ങള്‍ തോറ്റപ്പോള്‍ രണ്ടെണ്ണം സമനിലയിലും അഞ്ചെണ്ണം ഫലമില്ലാതെയും അവസാനിച്ചു. ഇതേ കാലയളവില്‍ 115 മത്സരങ്ങൾ കളിച്ച ഇന്ത്യ 73 എണ്ണത്തിലും വിജയിച്ചു. വിജയശരാശരി 63.5. 37 മത്സരങ്ങളിൽ ഇന്ത്യ തോറ്റപ്പോൾ രണ്ട് കളികൾ സമനിലയിൽ അവസാനിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ-പാക് പോരാട്ടത്തേക്കാൾ ആവേശകരമായ ഒന്ന് ക്രിക്കറ്റിലില്ല, പാക് ബാറ്റിങ് പരിശീലകൻ മാത്യൂ ഹെയ്‌ഡൻ പറയുന്നു