ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ 8 ഓവറിനുള്ളില്‍ 5 വിക്കറ്റുകള്‍ നഷ്ടമായി. മത്സരത്തിന്റെ മൂന്നാം ഓവറില്‍ ജോഷ് ഹേസല്‍വുഡാണ് നാശത്തിന് തുടക്കമിട്ടത്. ഇന്ത്യന്‍ മുന്‍നിരയിലെ 3 വിക്കറ്റുകളാണ് ഹേസല്‍വുഡ് പിഴുതെറിഞ്ഞത്.
 
 			
 
 			
			                     
							
							
			        							
								
																	
	 
	ആദ്യ ഓവര്‍ മുതല്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഹേസല്‍വുഡ് മത്സരത്തിലെ മൂന്നാം ഓവറില്‍ ഓപ്പണര്‍ ഗില്ലിനെ നായകന്‍ മിച്ചല്‍ മാര്‍ഷിന്റെ കൈകളിലെത്തിച്ചു. 10 പന്തില്‍ നിന്നും 5 റണ്‍സ് നേടിയാണ് ഗില്‍ മടങ്ങിയത്. സ്ഥാനക്കയറ്റം ലഭിച്ച് മൂന്നാം സ്ഥാനത്തിറങ്ങിയ സഞ്ജു സാംസണെ മത്സരത്തിന്റെ നാലാമത്തെ ഓവറില്‍ നഥാന്‍ എല്ലിസാണ് മടക്കിയത്. 4 പന്തില്‍ 2 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്.അഞ്ചാം ഓവറില്‍ തിരിച്ചെത്തിയ ഹേസല്‍വുഡാണ് നായകന്‍ സൂര്യകുമാര്‍ യാദവിനെയും എഷ്യാകപ്പ് ഫൈനലിലെ ഇന്ത്യന്‍ ഹീറോയായ തിലക് വര്‍മയേയും മടക്കിയത്. സൂര്യകുമാര്‍ യാദവ്  4 പന്തില്‍ ഒരു റണ്‍സെടുത്തും തിലക് വര്‍മ 2 പന്തില്‍ റണ്‍സൊന്നും നേടാനാവതെയും മടങ്ങി. 12 പന്തില്‍ 7 റണ്‍സുമായി അക്‌സര്‍ പട്ടേല്‍ റണ്ണൗട്ടായതോടെ 8 ഓവറില്‍ 50 റണ്‍സിന്  5 വിക്കറ്റെന്ന നിലയിലാണ് ഇന്ത്യ. 34 റണ്‍സുമായി അഭിഷേക് ശര്‍മയും ഒരു റണ്‍സുമായി ഹര്‍ഷിത് റാണയുമാണ് ക്രീസില്‍.