Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ- വിൻഡീസ് രണ്ടാം ഏകദിനം- തോറ്റാൽ ഇന്ത്യക്ക് നഷ്ടമാവുന്നത് അഭിമാനനേട്ടം

ഇന്ത്യ- വിൻഡീസ് രണ്ടാം ഏകദിനം- തോറ്റാൽ ഇന്ത്യക്ക് നഷ്ടമാവുന്നത് അഭിമാനനേട്ടം

അഭിറാം മനോഹർ

, ബുധന്‍, 18 ഡിസം‌ബര്‍ 2019 (15:29 IST)
ഇന്ത്യയും വിൻഡീസും തമ്മിലുള്ള രണ്ടാം ഏകദിനമത്സരം വിശാഖപട്ടണത്ത് നടക്കുമ്പോൾ മത്സരത്തിന്റെ ചങ്കിടിപ്പ് മൊത്തം ഇന്ത്യക്കാണ്. പരമ്പരയിലെ നിർണായകമായ രണ്ടാം മത്സരം തോൽക്കുകയാണെങ്കിൽ ഇന്ത്യക്ക് പരമ്പര കൈവിടും എന്നത് മാത്രമല്ല മത്സരത്തിൽ ഇന്ത്യയെ ഭയപ്പെടുത്തുന്നത്. കഴിഞ്ഞ 15 വർഷമായി നാട്ടിൽ ഇതുവരെയും രണ്ട് മത്സരങ്ങൾ തുടർച്ചയായി ഇന്ത്യ പരാജയം ഏറ്റുവാങ്ങിയിട്ടില്ല. മാത്രമല്ല 2006നു ശേഷം ഇന്ത്യയിൽ ഒരു പരമ്പര നേട്ടം വിൻഡീസിനും സ്വന്തമാക്കാനായിട്ടില്ല. അതിനാൽ തന്നെ ഒരു വിട്ടുകൊടുക്കാത്ത പ്രകടനം തന്നെയായിരിക്കും ഇന്ന് വിൻഡീസ് ടീം ഇന്ത്യക്കെതിരെ പുറത്തെടുക്കുക എന്നതുറപ്പാണ്. 
 
 ആദ്യ മത്സരത്തിൽ ഇന്ത്യയെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം കൂടി രണ്ടാം മത്സരത്തിൽ കളത്തിലിറങ്ങുമ്പോൾ വിൻഡീസിന് കൂടെയുണ്ട്. ചെന്നൈയിൽ നടന്ന മത്സരത്തിൽ നിന്നും വ്യത്യസ്തമായി സ്പിന്നിനെ കൂടുതൽ തുണക്കുന്ന പിച്ചായിരിക്കും രണ്ടാം മത്സരത്തിൽ ഒരുങ്ങുന്നത്. കാണികൾക്ക് ഒരു ബാറ്റിങ് വിരുന്നൊരുക്കുന്ന പ്രകടനമായിരിക്കും മത്സരം കാത്തുവെച്ചിരിക്കുന്നത്. മത്സരത്തിന്റെ ആദ്യ മണിക്കൂറുകളിലെ റിപ്പോർട്ടുകൾ പിച്ചിന്റെ സ്വഭാവം ശരിവെക്കുന്ന തരത്തിലാണൂള്ളത്.
 
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യക്കുവേണ്ടി ഓപ്പണർമാരായ കെ എൽ രാഹുലും രോഹിത്തും വമ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. എന്നാൽ വമ്പനടികൾക്ക് പേരുകേട്ട താരങ്ങളും ഹോപ്സിനേ പോലെ പിടിച്ചു നിൽക്കാൻ കെൽപ്പുള്ള താരങ്ങളും വിൻഡീസ് നിരയേയും മികച്ചതാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എബിഡി ദക്ഷിണാഫ്രിക്കക്കായി ലോകകപ്പിൽ മത്സരിക്കണമെന്ന് ഡുപ്ലെസി