Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

പോരാട്ടം കഠിനമായിരിക്കും, ഇന്ത്യൻ ലൈനപ്പ് കണ്ട് ഭയന്നുപോയെന്ന് റോസ് ടെയ്‌ലർ

റോസ് ടെയ്‌ലർ
, ബുധന്‍, 16 ജൂണ്‍ 2021 (17:51 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിന് രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് ന്യൂസിലൻഡ് സൂ‌പ്പർതാരം റോസ് ടെയ്‌ലർ. ഇ‌ന്ത്യൻ നിരയിലുള്ളത് ലോകോത്തര താരങ്ങളാണെന്നും അവർക്കെതിരായ പോരാട്ടം ബുദ്ധിമുട്ടേറിയതാവുമെന്നും ടെയ്‌ലർ പറഞ്ഞു.
 
ഏറെ കാലമായി ടെസ്റ്റിൽ ലോക ഒന്നാം നമ്പർ ടീമാണ് ഇന്ത്യ. ബാറ്റ്സ്മാന്മാർക്കൊപ്പം മികച്ച ബൗളിങ് നിരയും ഇന്ത്യക്കുണ്ട്. ഇന്ത്യൻ ലൈനപ്പിലൂടെ ഒന്ന് കണ്ണോടിച്ച് നോക്കു. ഒട്ടനവധി ലോകോത്തര താരങ്ങളെ അവിടെ കാണാം. ഇന്ത്യ എങ്ങനെ തന്റെ അന്തി‌മ ഇലവനെ തിരഞ്ഞെടുത്താലും വളരെ കടുപ്പമേറിയ ടീമായിരിക്കും അത്. ടെയ്‌ലർ പറഞ്ഞു.
 
പ്രമുഖ താരങ്ങളില്ലാതെ ഓസീസിൽ ടെസ്റ്റ് പരമ്പര നേടി ലോകത്തെ തന്നെ ഇന്ത്യൻ ടീം ഞെട്ടിച്ചതാണ്. അതിനാൽ കടുത്ത വെല്ലുവിളിയാണ് ഇന്ത്യൻ നിരയിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും ടെയ്‌ലർ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യയ്ക്കായി കൂടുതല്‍ വിക്കറ്റെടുക്കാന്‍ സാധ്യത ഈ താരം, ബുംറയല്ല