Webdunia - Bharat's app for daily news and videos

Install App

നൂറിനരികെ ധവാൻ വീണു, ഓസീസിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

Webdunia
വെള്ളി, 17 ജനുവരി 2020 (16:06 IST)
ഓസ്ട്രേലിയക്കെതിരെ രാജ്കോട്ടിൽ നടക്കുന്ന രണ്ടാം ഏകദിനമത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. മത്സരത്തിൽ ഇക്കുറിയും ടോസ് നഷ്ടമായാണ് ബാറ്റിങ്ങിനിറങ്ങുയതെങ്കിലും മികച്ച തുടക്കമാണ് ഇന്ത്യൻ ഓപ്പണർമാർ സമ്മാനിച്ചത്. കഴിഞ്ഞ മത്സരത്തിൽ വലിയ സ്കോർ സ്വന്തമാക്കാൻ സാധിക്കാതിരുന്ന രോഹിത് ഇത്തവണ ധവാനോടൊപ്പം നല്ല തുടക്കമാണ് ഇന്ത്യക്ക് നൽകിയത്.
 
മത്സരത്തിൽ വലിയ സ്കോർ സ്വന്തമാക്കാനായില്ലെങ്കിലും  44 പന്തിൽ 42 റൺസെടുത്ത രോഹിത്തിനെ നഷ്ടമാവുമ്പോൾ 13 ഓവറിൽ 81റൺസെന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. തുടർന്ന് നായകൻ വിരാട് കോലിയോടൊപ്പം അതിവേഗമാണ് ധവാൻ തന്റെ സ്കോറുയർത്തിയത്. ഒരു ഭാഗത്ത് വിരാട് കോലി മികച്ച പിന്തുണ നൽകിയതോടെ വളരെ അനായാസമായാണ് ധവാൻ റണ്ണുകൾ കണ്ടെത്തിയത്. 90 പന്തുകൾ നേരിട്ട താരം 13 ഫോറുകളും ഒരു സിക്സറുമടക്കം സെഞ്ചുറിക്ക് വെറും നാല് റൺസ് അകലെയാണ് പരാജയപ്പെട്ടത്.
 
ഓസ്ട്രേലിയൻ പേസറായ കെയ്‌ൻ റിച്ചാർഡ്സണാണ് 96 റൺസെടുത്ത ധവാന്റെ വിക്കറ്റ് സ്വന്തമാക്കിയത്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 35 ഓവറിൽ 216/3 എന്ന നിലയിലാണ്. 7 റൺസെടുത്ത ശ്രേയസ് അയ്യരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments