Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിസിസിഐ വാർഷിക കരാറിൽ നിന്നും എംഎസ് ധോണി പുറത്ത്!! ധോണി യുഗത്തിന് വിരാമമോ?

ബിസിസിഐ വാർഷിക കരാറിൽ നിന്നും എംഎസ് ധോണി പുറത്ത്!! ധോണി യുഗത്തിന് വിരാമമോ?

അഭിറാം മനോഹർ

, വ്യാഴം, 16 ജനുവരി 2020 (15:43 IST)
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കായുള്ള ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡിന്റെ (ബിസിസിഐ) വാർഷിക കരാറിൽ നിന്നും മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയെ പുറത്താക്കി. 2019-20 സീസണിൽ എ പ്ലസ്,എ,ബി,സി വിഭാഗങ്ങളിലായി 27 താരങ്ങളെ ബിസിസിഐ പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും മുൻ ഇന്ത്യൻ നായകനെ കരാറിൽ നിന്നും ഒഴിവാക്കുകയായിരുന്നു.
 
ഇതോടെ വിരമിക്കൽ അഭ്യൂഹങ്ങൾ നിലനിൽക്കുന്ന താരത്തിന്റെ ക്രിക്കറ്റ് ഭാവിയുടെ കാര്യം അനിശ്ചിതത്വത്തിലായി. 2019ലെ ഏകദിന ലോകകപ്പിന് ശേഷം എം എസ് ധോണി പിന്നീട് ഇന്ത്യൻ കുപ്പായത്തിൽ കളിച്ചിട്ടില്ല. വിരമിക്കലുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുന്നതിനിടെ ധോണി കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തിരുന്നു. എന്നാൽ കരാറിൽ നിന്ന് കൂടി താരം പുറത്തായതോടെ താരം ഉടനെ തന്നെ വിരമിക്കൽ തീരുമാനത്തിലേക്ക് നീങ്ങുമെന്നാണ് സൂചന.
 
ബിസിസിഐയുടെ പുതുക്കിയ കരാർ പ്രകാരം വിരാട് കോലി, ജസ്പ്രീത് ബുമ്ര, രോഹിത് ശർമ എന്നിവരാണ് ഏഴ് കോടി വാർഷികവരുമാനമുള്ള എ പ്ലസ് ഗ്രേഡിലുള്ളത്.
 
എ ഗ്രേഡില്‍ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, കുല്‍ദീപ് യാദവ്, ഋഷഭ് പന്ത് എന്നിവരടക്കം 11 പേർ ഇടം നേടി. അഞ്ചുകോടിയാണ് ഇവരുടെ വാർഷിക വരുമാനം.
മൂന്നു കോടി രൂപയുള്ള ഗ്രേഡ് ബിയില്‍ വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍ എന്നിങ്ങനെ അഞ്ചു താരങ്ങളാണുള്ളത്.ഒരു കോടി രൂപ വാര്‍ഷിക വരുമാനമുള്ള ഗ്രേഡ് സിയില്‍ കേദര്‍ ജാദവ്, നവദീപ് സയ്‌നി, ദീപക് ചാഹർ, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ശര്‍ദ്ധുല്‍ ഠാക്കൂര്‍, ശ്രേയസ് അയ്യർ എന്നിവർ ഇടം നേടി.
 
ഒക്ടോബര്‍ 2019 മുതല്‍ സെപ്റ്റംബര്‍ 2020 വരെയാണ് കരാര്‍ കാലാവധി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളിക്കളത്തിൽ ചൂടൻ, പക്ഷേ ക്രിക്കറ്റിലെ ഏറ്റവും മാന്യനായ താരമെന്ന് ഐസിസി