Webdunia - Bharat's app for daily news and videos

Install App

ആദ്യം അടിച്ചിട്ടു, പിന്നീട് എറിഞ്ഞിട്ടു: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് 227 റൺസിന്റെ തോൽവി

Webdunia
ചൊവ്വ, 9 ഫെബ്രുവരി 2021 (13:44 IST)
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് 227 റൺസിന്റെ നാണംകെട്ട തോൽവി. ഇന്ത്യയിലെ പേസ് തുണയ്‌ക്കാത്ത പിച്ചിൽ ഇന്ത്യൻ ബാറ്റിങ് നിരയെ എറിഞ്ഞിട്ടാണ് ഇംഗ്ലണ്ടിന്റെ വിജയം. മത്സരത്തിന്റെ അവസാന ദിനം ഇംഗ്ലണ്ട് ഉയർത്തിയ 420 റൺസ് പിന്തുടർന്ന ഇന്ത്യ 192 റൺസിനാണ് ഓൾ ഔട്ടായത്. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആൻഡേഴ്‌സൺ മൂന്നും ജാക്ക് ലീച്ച് നാലും വിക്കറ്റുകൾ സ്വന്തമാക്കി.
 
നേരത്തെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ ഡബിൾ സെഞ്ചുറിയുടെ മികവിൽ ഇംഗ്ലണ്ട് 578 റൺസ് സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 337 റൺസിനാണ് പുറത്തായത്. ചേതേശ്വർ പൂജാര,റിഷഭ് പന്ത്,വാഷിങ്‌ടൺ സുന്ദർ എന്നിവരാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.
 
അതേസമയം അവസാനദിനം ഇംഗ്ലണ്ടിന്റെ 420 റൺസ് പിന്തുടർന്ന ഇന്ത്യക്ക് തുടക്കത്തിലെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. 50 റൺസുമായി ശുഭ്‌മാൻ ഗില്ലും 72 റൺസുമായി ഇന്ത്യൻ നായകൻ വിരാട് കോലിയും പൊരുതിയെങ്കിലും ഇംഗ്ലണ്ടിന്റെ വിജയമൊഴിവാക്കാൻ ഇന്ത്യൻ നിരയ്‌ക്കായില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia vs Southafrica Final: ഈ സാല ഒന്നൊന്നര സാല തന്നെ, ഓസ്ട്രേലിയയെ വിറപ്പിച്ച് ദക്ഷിണാഫ്രിക്ക,റബാഡയ്ക്ക് അഞ്ച് വിക്കറ്റ് ആദ്യ ഇന്നിങ്ങ്സിൽ ഓസീസ് 212 റൺസിന് പുറത്ത്

എല്ലാം എന്റെ പിഴവാണ്, ഐപിഎല്‍ ഫൈനല്‍ തോല്‍വിയില്‍ കുറ്റസമ്മതവുമായി പഞ്ചാബ് താരം

ചാമ്പ്യൻസ് ട്രോഫിയിൽ ഷമിയെറിഞ്ഞ ഫുൾടോസിൽ പുറത്തായി, ആത്മവിശ്വാസം ഇല്ലാതെയായി, 3 മാസം ബാറ്റ് പോലും തൊട്ടില്ലെന്ന് സ്റ്റീവ് സ്മിത്ത്

കൂടുതൽ കളിക്കുന്നത് മാത്രമല്ല, കുറച്ച് കളിക്കുന്നതും പ്രശ്നം, ബുമ്രയുടെ വർക്ക് ലോഡിൽ അതീവ ശ്രദ്ധ പുലർത്തി ബിസിസിഐ

അന്നേ പറഞ്ഞതല്ലെ ആ പയ്യന് ലേശം കിറുക്കുണ്ട്, പരിശീലന മത്സരത്തിൽ 90 പന്തിൽ 190 റൺസടിച്ച് താരം

അടുത്ത ലേഖനം
Show comments