ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യയെ ഒഴിവാക്കാന്‍ ഐസിസി - താല്‍പ്പര്യം പ്രകടിപ്പിച്ച് മറ്റൊരു രാജ്യം രംഗത്ത്
ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യയെ ഒഴിവാക്കാന്‍ ഐസിസി - താല്‍പ്പര്യം പ്രകടിപ്പിച്ച് മറ്റൊരു രാജ്യം രംഗത്ത്
കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 2021 ചാമ്പ്യന്‍സ് ട്രോഫിയുടെ വേദി ഇന്ത്യയില്‍നിന്നു മാറ്റാന്‍ ഐസിസി നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന ഐസിസി യോഗമാണ് പുതിയ വേദി ആലോചിക്കാന്‍ തീരുമാനിച്ചത്.
വേദി മാറ്റാന്‍ ആലോചനയുണ്ടെങ്കിലും നികുതി ഇളവിനായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഐസിസി അറിയിച്ചു. എന്നിരുന്നാലും ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനായി മറ്റു വേദികളുടെ സാധ്യതകള്‍ പരിശോധിക്കാന്‍ ഐസിസി മാനേജ്‌മെന്റ് വിഭാഗത്തോടു നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്ത്യയിലെ സമയക്രമവുമായി വ്യത്യാസമില്ലാത്ത ഏതെങ്കിലും ഒരു രാജ്യത്തെയാകും ചാമ്പ്യന്‍സ് ട്രോഫിയുടെ വേദിയായി ഐസിസി പരിഗണിക്കുക. ദക്ഷിണാഫ്രിക്കയോ ശ്രീലങ്കയോ ആയിരിക്കും വേദിയെന്നാണ് സൂചന. ടൂര്‍ണമെന്റ് തങ്ങളുടെ നാട്ടില്‍ നടത്താന്‍ തീരുമാനിക്കുകയാണെന്ന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ദക്ഷിണാഫ്രിക്ക വ്യക്തമാക്കി കഴിഞ്ഞു.
ഐസിസിയില്‍ അടുത്തിടെ പൂര്‍ണ അംഗത്വ പദവി ലഭിച്ച അഫ്ഗാനിസ്ഥാന്‍, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായത്തില്‍ വര്‍ധനവ് വരുത്തുമെന്നും ഐസിസി അറിയിച്ചു.