Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ​രോ​ഗ്യ​മേ​ഖ​ല​യില്‍ കേരളം നമ്പര്‍ വണ്‍, യുപി ഏറ്റവും പിന്നില്‍ - ഹെൽത്ത് റിപ്പോർട്ടുമായി നിതി ആയോഗ്

ആ​രോ​ഗ്യ​മേ​ഖ​ല​യില്‍ കേരളം നമ്പര്‍ വണ്‍, യുപി ഏറ്റവും പിന്നില്‍ - ഹെൽത്ത് റിപ്പോർട്ടുമായി നിതി ആയോഗ്

niti aayog
ന്യൂ​ഡ​ൽ​ഹി , വെള്ളി, 9 ഫെബ്രുവരി 2018 (18:44 IST)
രാ​ജ്യ​ത്തെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ സ​മ​ഗ്ര​മി​ക​വി​നു​ള്ള ഒ​ന്നാം സ്ഥാ​നം കേ​ര​ളം സ്വ​ന്ത​മാ​ക്കി. നിതി ആയോഗ് ആദ്യമായി പുറത്തിറക്കിയ ദേശീയാരോഗ്യ റിപ്പോർട്ടിലാണു കേരളം മികവു പുലർത്തിയത്.

പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്തെത്തിയപ്പോൾ പഞ്ചാബും തമിഴ്നാടുമാണ് തൊട്ടുപിന്നിൽ. ഉ​ത്ത​ർ പ്ര​ദേ​ശാ​ണ് ആ​രോ​ഗ്യ രം​ഗ​ത്ത് ഏ​റ്റ​വും പി​ന്നി​ലു​ള്ള സം​സ്ഥാ​നം. കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ സ​മ​ഗ്ര മി​ക​വി​ൽ ല​ക്ഷ​ദ്വീ​പി​നാ​ണ് ഒ​ന്നാം സ്ഥാ​നം.

76.55 മു​ത​ൽ 80.00 സ്കോ​ർ കേരളം നേടിയപ്പോള്‍ 62.02-65.21 സ്കോ​റാണ് പഞ്ചാബ് സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്ത് എത്തിയ ത​മി​ഴ്നാ​ടിന് 63.28-63.38 സ്കോ​ർ  ആണുള്ളത്. ആരോഗ്യ മന്ത്രാലയത്തിന്റെയും വേൾഡ് ബാങ്കിന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വളർച്ച സംബന്ധിച്ച പട്ടിക തയ്യാറാക്കിയത്.

കേരളം മുന്നിൽ എത്തിയെങ്കിലും ചില മേഖലകളിൽ പിന്നിലായെന്നു റിപ്പോർട്ടിൽ‌ പറയുന്നു. നവജാതശിശു മരണനിരക്ക്, അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് തുടങ്ങിയവയിൽ കേരളം മെച്ചപ്പെടാനുണ്ട്.

ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​തി ആ​യോ​ഗ് സി​ഇ​ഒ അ​മി​താ​ഭ് കാ​ന്ത്, ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി പ്രീ​തി സു​ദ​ൻ, ലോ​ക ബാ​ങ്കി​ന്‍റെ ഇ​ന്ത്യ ഡ​യ​റ​ക്ട​ർ ജു​നൈ​ദ് അ​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണു റി​പ്പോ​ർ​ട്ട് പ്ര​കാ​ശി​പ്പി​ച്ച​ത്.

വാർഷിക പ്രകടനത്തിൽ ജാർഖണ്ഡ്, ജമ്മു കശ്മീർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ മുന്നിലെത്തി. ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ സമഗ്ര മികവിൽ മിസോറം ഒന്നാമതെത്തി. മണിപ്പുർ ആണു തൊട്ടുപിന്നിൽ. വാർഷിക പ്രകടനത്തിൽ ഗോവയാണു മുന്നിൽ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥന്‍: ഹൈക്കോടതി