Webdunia - Bharat's app for daily news and videos

Install App

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യയെ ഒഴിവാക്കാന്‍ ഐസിസി - താല്‍പ്പര്യം പ്രകടിപ്പിച്ച് മറ്റൊരു രാജ്യം രംഗത്ത്

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യയെ ഒഴിവാക്കാന്‍ ഐസിസി - താല്‍പ്പര്യം പ്രകടിപ്പിച്ച് മറ്റൊരു രാജ്യം രംഗത്ത്

Webdunia
ശനി, 10 ഫെബ്രുവരി 2018 (16:24 IST)
കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 2021 ചാമ്പ്യന്‍സ് ട്രോഫിയുടെ വേദി ഇന്ത്യയില്‍നിന്നു മാറ്റാന്‍ ഐസിസി നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന ഐസിസി യോഗമാണ് പുതിയ വേദി ആലോചിക്കാന്‍ തീരുമാനിച്ചത്.

വേദി മാറ്റാന്‍ ആലോചനയുണ്ടെങ്കിലും നികുതി ഇളവിനായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഐസിസി അറിയിച്ചു. എന്നിരുന്നാലും ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനായി മറ്റു വേദികളുടെ സാധ്യതകള്‍ പരിശോധിക്കാന്‍ ഐസിസി മാനേജ്‌മെന്റ് വിഭാഗത്തോടു നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്ത്യയിലെ സമയക്രമവുമായി വ്യത്യാസമില്ലാത്ത ഏതെങ്കിലും ഒരു രാജ്യത്തെയാകും ചാമ്പ്യന്‍സ് ട്രോഫിയുടെ വേദിയായി ഐസിസി പരിഗണിക്കുക. ദക്ഷിണാഫ്രിക്കയോ ശ്രീലങ്കയോ ആയിരിക്കും വേദിയെന്നാണ് സൂചന. ടൂര്‍ണമെന്റ് തങ്ങളുടെ നാട്ടില്‍ നടത്താന്‍ തീരുമാനിക്കുകയാണെന്ന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ദക്ഷിണാഫ്രിക്ക വ്യക്തമാക്കി കഴിഞ്ഞു.

ഐസിസിയില്‍ അടുത്തിടെ പൂര്‍ണ അംഗത്വ പദവി ലഭിച്ച അഫ്ഗാനിസ്ഥാന്‍, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായത്തില്‍ വര്‍ധനവ് വരുത്തുമെന്നും ഐസിസി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

KL Rahul: കെ.എല്‍.രാഹുല്‍ ആര്‍സിബിയിലേക്ക്, നായക സ്ഥാനം നല്‍കും !

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ പരിഗണനയില്‍

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

അടുത്ത ലേഖനം
Show comments