Webdunia - Bharat's app for daily news and videos

Install App

മുൻഗാമിക‌ൾ തോറ്റുമടങ്ങിയ മണ്ണിൽ ചരിത്രനേട്ടം സ്വന്തമാക്കാൻ കോഹ്ലി!

ഇന്ത്യ – ദക്ഷിണാഫ്രിക്ക നാലാം ഏകദിനം ഇന്ന് നടക്കും

Webdunia
ശനി, 10 ഫെബ്രുവരി 2018 (08:46 IST)
ഇന്ത്യ – ദക്ഷിണാഫ്രിക്ക നാലാം ഏകദിനം ഇന്ന് നടക്കും. മുൻഗാമികൾ തോറ്റു മടങ്ങിയ മണ്ണിൽ ചരിത്രനേട്ടം സ്വന്തമാക്കാൻ കോഹ്‍ലിക്കു മുന്നിൽ മൂന്ന് അവസരങ്ങളാണുള്ളത്. അതിൽ ഒന്നാമത്തേതാണിന്ന്. ദക്ഷിണാഫ്രിക്കയിൽ ഒരു പരമ്പര വിജയം കൈവരിക്കാൻ ഇന്ത്യക്കാകുമോ എന്നാണ് ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത്. 
 
വാൻഡറേഴ്സ് ഗ്രൗണ്ടിലാണു മൽസരം. മോശം സർട്ടിഫിക്കറ്റ് ലഭിച്ച ഈ പിച്ചിൽ ഇതുവരെ കളിച്ച ഏഴ് ഏകദിനങ്ങളിൽ മൂന്നെണ്ണം ഇന്ത്യ വിജയിച്ചിട്ടുണ്ട്. പരമ്പര കൈവിടാതിരിക്കാനുള്ള ജീവൻമരണ പോരാട്ടത്തിനായിരിക്കും ദക്ഷിണാഫ്രിക്ക ഇറങ്ങുകയെന്ന സംശയം വേണ്ട. 
 
കളിക്കിറങ്ങുമ്പോൾ ഇരുടീമുകൾക്കും ഒരേയൊരു ലക്ഷ്യമേ ഉണ്ടാവുകയുള്ളു. അത് പരമ്പരയാണ്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന് ഇന്നത്തെ മൽസരം പിങ്ക് ഏകദിനമാണ്. സ്തനാർബുദത്തിനെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി ഇന്നു പിങ്ക് ജഴ്സിയണിഞ്ഞ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ കളത്തിലിറങ്ങും. ഇതുവരെ നടന്ന ആറു പിങ്ക് ഏകദിനങ്ങളിലും വിജയമെന്ന റെക്കോർഡും ആതിഥേയർക്കുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

വിക്കറ്റ് പോയതറിഞ്ഞില്ല, ഡ്രസിങ് റൂമിൽ കിടന്നുറങ്ങി, 3 മിനിറ്റായിട്ടും ബാറ്റിംഗിനെത്തിയില്ല, ടൈംഡ് ഔട്ടിൽ പുറത്തായി പാക് താരം

Saud Shakeel: 'ഡ്രസിങ് റൂമില്‍ കിടന്നുറങ്ങി, ബാറ്റ് ചെയ്യാന്‍ എത്തിയില്ല'; പാക്കിസ്ഥാന്‍ താരം 'ടൈംഡ് ഓട്ടി'ല്‍ പുറത്ത്

ഇന്ത്യയ്ക്ക് എന്നും തലവേദന, ചാമ്പ്യൻസ് ട്രോഫി ഫൈനൽ എളുപ്പമാവില്ല: കാരണമുണ്ട്

രോഹിത് തുടക്കം മുതലാക്കണം,ഫൈനലിൽ വലിയ ഇന്നിങ്ങ്സ് കളിക്കണമെന്ന് ഗവാസ്കർ

ശരിയാണ്, എല്ലാ കളികളും ദുബായില്‍ ആയത് ഗുണം ചെയ്യുന്നു: മുഹമ്മദ് ഷമി

അടുത്ത ലേഖനം
Show comments