Select Your Language

Notifications

webdunia
webdunia
webdunia
webdunia

തയ്യാറെടുപ്പ് വേണം, ഓസ്ട്രേലിയൻ പരമ്പരയ്ക്ക് മുന്നെ ഇന്ത്യ സന്നാഹ മത്സരങ്ങൾ കളിക്കണമെന്ന് ഗവാസ്കർ

India vs New Zealand 2nd test

അഭിറാം മനോഹർ

, തിങ്കള്‍, 4 നവം‌ബര്‍ 2024 (20:46 IST)
ഓസ്‌ട്രേലിയക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് മുന്‍പായി ഇന്ത്യ സന്നാഹ മത്സരങ്ങള്‍ കളിക്കണമെന്ന് ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. പ്രത്യേകിച്ചും യുവ കളിക്കാരെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സഹായിക്കുന്നതിന് ഇത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
 
 ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്‍പായി ഇന്ത്യ എ ടീമുമായുള്ള ഇന്‍ട്രാ സ്‌ക്വാഡ് സന്നാഹമത്സരം ടീം അടുത്തിടെ റദ്ദാക്കിയിരുന്നു. ഇതുവരെ ഓസ്‌ട്രേലിയയില്‍ കളിച്ചിട്ടില്ലാത്ത യശ്വസി ജയ്‌സ്വാള്‍,സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറല്‍ തുടങ്ങിയ താരങ്ങള്‍ക്ക് ഓസ്‌ട്രേലിയന്‍ അന്തരീക്ഷവുമായി പരിചയമാവാന്‍ സന്നാഹമത്സരങ്ങള്‍ സഹായിക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്പിന്നിനെതിരെ തിളങ്ങുന്ന ബാറ്റർ, സഞ്ജുവിനെ എന്തുകൊണ്ട് ടെസ്റ്റിൽ എടുക്കുന്നില്ല