Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുതിര്‍ന്ന താരങ്ങള്‍ പുറത്ത്; ഇന്ത്യയിലെത്തുന്ന കിവികളെ നേരിടാന്‍ സൂപ്പര്‍ ടീമുമായി ഇന്ത്യ

മുതിര്‍ന്ന താരങ്ങള്‍ പുറത്ത്; ഇന്ത്യയിലെത്തുന്ന കിവികളെ നേരിടാന്‍ സൂപ്പര്‍ ടീമുമായി ഇന്ത്യ

മുതിര്‍ന്ന താരങ്ങള്‍ പുറത്ത്; ഇന്ത്യയിലെത്തുന്ന കിവികളെ നേരിടാന്‍ സൂപ്പര്‍ ടീമുമായി ഇന്ത്യ
മും​ബൈ , ശനി, 14 ഒക്‌ടോബര്‍ 2017 (18:47 IST)
ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പേ​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ഷ​മി​യും ഉ​മേ​ഷ് യാ​ദ​വും പു​റ​ത്താ​യപ്പോള്‍ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ദി​നേ​ഷ് കാ​ർ​ത്തി​ക്കും ഷാ​ർ​ദു​ൽ താ​ക്കൂ​റും ടീ​മി​ൽ തി​രി​ച്ചെ​ത്തി.

മുതിര്‍ന്ന താ​ര​ങ്ങ​ളാ​യ യു​വ​രാ​ജ് സിം​ഗ്, സു​രേ​ഷ് റെ​യ്ന, ര​വീ​ന്ദ്ര ജ​ഡേ​ജ, ആ​ർ അ​ശ്വി​ൻ എ​ന്നി​വ​രെ വീ​ണ്ടും ഒ​ഴി​വാ​ക്കി. കെ.​എ​ൽ രാ​ഹു​ലി​നും ടീ​മി​ൽ ഇ​ടം ല​ഭി​ച്ചി​ല്ല.  

ഈ മാസം 22 മുതല്‍ 29 വരെയാണ് ന്യൂസിലാന്‍ഡിനെതിരായ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പരമ്പര. പൂ​ന​യി​ൽ‌ 25 ന് ​ര​ണ്ടാം മ​ത്സ​ര​വും 29ന് ​കാ​ൺ​പൂ​രി​ൽ അ​വ​സാ​ന ഏ​ക​ദി​ന​വും ന​ട​ക്കും. മൂന്ന് ട്വന്റി-20 മത്സരങ്ങളും അടങ്ങിയതാണ് കിവികളുടെ   ഇന്ത്യന്‍ പര്യടനം.

ടീം: ​വി​രാ​ട് കോ​ഹ്‌​ലി (ക്യാ​പ്റ്റ​ൻ), രോ​ഹി​ത് ശ​ർ​മ (വൈ​സ് ക്യാ​പ്റ്റ​ൻ), ശി​ഖ​ർ ധ​വാ​ൻ, അ​ജി​ങ്ക്യ ര​ഹാ​നെ, മ​നീ​ഷ് പാ​ണ്ഡെ, കേ​ദാ​ർ ജാ​ദ​വ്, ദി​നേ​ഷ് കാ​ർ​ത്തി​ക്ക്, എംഎ​സ് ധോ​ണി, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, അ​ക്സ​ർ പ​ട്ടേ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, യു​സ്വേ​ന്ദ്ര ചാ​ഹ​ൽ, ജ​സ്പ്രീ​ത് ബും​മ്ര, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ഷാ​ർ​ദു​ൽ താ​ക്കൂ​ർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ ഇന്ത്യയില്‍ നടക്കാതാകുമോ ?; പുതിയ ആവശ്യവുമായി പാകിസ്ഥാന്‍