Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ ഇന്ത്യയില്‍ നടക്കാതാകുമോ ?; പുതിയ ആവശ്യവുമായി പാകിസ്ഥാന്‍

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ ഇന്ത്യയില്‍ നടക്കാതാകുമോ ?; പുതിയ ആവശ്യവുമായി പാകിസ്ഥാന്‍

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ ഇന്ത്യയില്‍ നടക്കാതാകുമോ ?; പുതിയ ആവശ്യവുമായി പാകിസ്ഥാന്‍
ഇസ്‌ലാമാബാദ് , ശനി, 14 ഒക്‌ടോബര്‍ 2017 (10:36 IST)
അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ ഇന്ത്യയിൽ നടത്തരുതെന്ന ആവശ്യവുമായി പാകിസ്ഥാന്‍. സുരക്ഷാ പ്രശ്നങ്ങൾ ഏറെയുള്ള നാടായ ഇന്ത്യയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് അനുമതി നല്‍കരുതെന്നാണ് ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിലിനോട് (ഐസിസി) പാക് ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്‍റി-20 മത്സരം വിജയിച്ചതിനു ശേഷം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ മടങ്ങിയ ബസിനുനേരെ അജ്ഞാതർ കല്ലെറിഞ്ഞ സംഭവം ചൂണ്ടിക്കാട്ടിയാണ് പാക് ആരാധകര്‍ രംഗത്ത് എത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തകൃതിയായി നടക്കുകയാണ്.

അതേസമയം, പാക് ആരാധകരുടെ ആവശ്യം ഐസിസി ശ്രദ്ധിക്കാന്‍ പോലും തയ്യാറായിട്ടില്ല.

ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20 മൽസരത്തിനുശേഷം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് ബസിനുനേരെ അജ്ഞാതർ കല്ലെറിഞ്ഞത്. അസമിലെ ബർസാപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്ന് താരങ്ങള്‍ മടങ്ങുമ്പോഴാണ് ആക്രമം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടുപേരെ പിടികൂടി.

കല്ലേറില്‍ ബസിന്റെ ചില്ലു തകർന്നു. ഇതിന്റെ ചിത്രം ഓസീസ് താരം ആരോൺ ഫിഞ്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ആക്രമണത്തില്‍ ആർക്കും പരുക്കില്ല. അപ്രതീക്ഷിതമായ കല്ലേറ് ഓസീസ് താരങ്ങളെ ഭയചകിതരായി. ഉടന്‍തന്നെ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ടീമംഗങ്ങളെ സുരക്ഷിതമായി താമസസ്ഥലത്തെത്തിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമീറിനോട് അറിയാതെ പറഞ്ഞുപോയി; അനുഷ്‌കയെ കോഹ്‌ലി വിളിക്കുന്നത് ഇങ്ങനെയാണ്