Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

അവസാനം വരെ പോരാടിയ വാഷിങ്ടണ്‍ സുന്ദറിന് സല്യൂട്ട്; ഇന്ത്യ തോറ്റത് 21 റണ്‍സിന്

മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സ് ആകുമ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി

India New Zealand T 20 Series 1st Match
, ശനി, 28 ജനുവരി 2023 (08:30 IST)
ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റത് വെറും 21 റണ്‍സിന്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിനു മുന്നിലെത്തി. 
 
മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സ് ആകുമ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ (ഏഴ്), ഇഷാന്‍ കിഷന്‍ (നാല്), വണ്‍ഡൗണ്‍ ബാറ്റര്‍ രാഹുല്‍ ത്രിപതി (പൂജ്യം) എന്നിവര്‍ അതിവേഗം കൂടാരം കയറി. സൂര്യകുമാര്‍ യാദവ് 34 പന്തില്‍ 47 റണ്‍സ് നേടി പൊരുതി നോക്കി. 28 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 50 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറാണ് കൈയടി അര്‍ഹിക്കുന്നത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും സുന്ദര്‍ ധൈര്യത്തോടെ പൊരുതി നോക്കി. എന്നാല്‍ അവസാന ഓവറില്‍ സുന്ദറും പുറത്തായി. 
 
ന്യൂസിലന്‍ഡിന് വേണ്ടി മിച്ചല്‍ സാന്റ്‌നര്‍, ലോക്കി ഫെര്‍ഗൂസന്‍, മൈക്കിള്‍ ബ്രേസ്വെല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. 30 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും സഹിതം 59 റണ്‍സ് നേടിയ ഡാരില്‍ മിച്ചല്‍ ആണ് കിവീസിന്റെ ടോപ് സ്‌കോറര്‍. കോണ്‍വെ 35 പന്തില്‍ 52 റണ്‍സും ഫിന്‍ അലന്‍ 23 പന്തില്‍ 35 റണ്‍സും നേടി.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിനീഷ്യസ് ജൂനിയറിനെതിരെ ലാ ലിഗയിൽ വീണ്ടും വംശീയാധിക്ഷേപം, വിനീഷ്യസ് ജൂനിയറിൻ്റെ കോലം പാലത്തിന് മുകളിൽ തൂക്കിയിട്ടു