Webdunia - Bharat's app for daily news and videos

Install App

Asia Cup 2023: ഇന്ത്യ കളിച്ചില്ലെങ്കിലും കുഴപ്പമില്ല; വാശിപിടിച്ച് പാക്കിസ്ഥാന്‍, ഏഷ്യാ കപ്പ് വേദി മാറ്റുന്നതില്‍ അനിശ്ചിതത്വം

Webdunia
വ്യാഴം, 5 ജനുവരി 2023 (16:07 IST)
Asia Cup 2023: ഇന്ത്യ കളിച്ചില്ലെങ്കിലും 2023 ഏഷ്യാ കപ്പിന് തങ്ങള്‍ തന്നെ ആതിഥേയത്വം വഹിക്കുമെന്ന നിലപാടില്‍ പാക്കിസ്ഥാന്‍. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന് വേദിയാകേണ്ടത് പാക്കിസ്ഥാനാണ്. എന്നാല്‍ പാക്കിസ്ഥാനില്‍ കളി നടക്കുകയാണെങ്കില്‍ ഇന്ത്യയെ അയക്കേണ്ടതില്ലെന്ന നിലപാടിലാണ് ബിസിസിഐ. 
 
കഴിഞ്ഞ രണ്ട് ഏഷ്യാ കപ്പ് പോരാട്ടങ്ങളും യുഎഇയിലാണ് നടന്നത്. ഇത്തവണയും യുഎഇയില്‍ തന്നെ നടക്കട്ടെ എന്ന നിലപാടിലാണ് ഇന്ത്യ. തങ്ങള്‍ക്ക് ഏഷ്യാ കപ്പ് നടത്താന്‍ ലഭിച്ച അവസരം വേണ്ടെന്നുവയ്ക്കില്ലെന്ന നിലപാടിലാണ് പാക്കിസ്ഥാന്‍. 
 
അതേസമയം, നിഷ്പക്ഷ വേദി വേണമെന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷ നല്‍കാനാണ് ബിസിസിഐയുടെ തീരുമാനം. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അംഗീകരിച്ചാല്‍ പാക്കിസ്ഥാന് ആതിഥേയത്വം വഹിക്കാന്‍ സാധിക്കില്ല. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് കളിക്കാന്‍ തങ്ങള്‍ വരുന്നുണ്ടല്ലോ പിന്നെ എന്തുകൊണ്ട് ഇന്ത്യക്ക് പാക്കിസ്ഥാനില്‍ കളിക്കാന്‍ പറ്റുന്നില്ല എന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചോദിക്കുന്നത്. 
 
ഇരു ടീമുകളും തമ്മില്‍ വേദിയുടെ കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ 2023 ഏഷ്യാ കപ്പ് വേദി ഔദ്യോഗികമായി ഏഷ്യാ ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പന്തുകളും അടിക്കണമെന്ന വാശി വേണ്ട, ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

ഇത് അഹങ്കാരം, സച്ചിനോ കോലിയോ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ബാറ്റിലെ എംആർഎഫ് ലോഗോയ്ക്ക് താഴെ പ്രിൻസ് എന്നെഴുതിയ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനം

എന്നാലും ഇങ്ങനെയുണ്ടോ അടി, മേജർ ലീഗ് ക്രിക്കറ്റിൽ 51 പന്തിൽ 151 റൺസുമായി ഫിൻ അലൻ, പറത്തിയത് 19 സിക്സുകൾ!

Australia vs South Africa, WTC Final 2025: ഓസ്‌ട്രേലിയയുടെ ലീഡ് 218, ലോര്‍ഡ്‌സില്‍ അത്ര എളുപ്പമല്ല കാര്യങ്ങള്‍; ദക്ഷിണാഫ്രിക്ക കപ്പടിക്കുമോ?

എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നെങ്കിൽ കോലിയെ ഞാൻ നായകനാക്കുമായിരുന്നു: രവി ശാസ്ത്രി

അടുത്ത ലേഖനം
Show comments