Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി20യിൽ ഇനി കോലിയും രോഹിത്തുമില്ല ? ന്യൂസിലൻഡ് സീരീസിലും താരങ്ങൾ പുറത്താകുമെന്ന് സൂചന

ടി20യിൽ ഇനി കോലിയും രോഹിത്തുമില്ല ? ന്യൂസിലൻഡ് സീരീസിലും താരങ്ങൾ പുറത്താകുമെന്ന് സൂചന
, വ്യാഴം, 5 ജനുവരി 2023 (13:49 IST)
രോഹിത് ശർമ, വിരാട് കോലി തുടങ്ങിയ സീനിയർ താരങ്ങൾ ഇന്ത്യയുടെ ന്യൂസിലൻഡിനെതിരായ ടി20 ടീമിൽ ഉൾപ്പെട്ടേക്കില്ല. രോഹിത് ശർമ,വിരാട് കോലി,ഭുവനേശ്വർ കുമാർ,മുഹമ്മദ് ഷമി,ആർ അശ്വിൻ തുടങ്ങിയ സീനിയർ താരങ്ങളെ ടി20 ടീമിലേക്ക് ഇനി പരിഗണിക്കില്ലെന്നാണ് സൂചന.
 
സീനിയർ താരങ്ങളെ ഒഴിവാക്കുകയല്ല, എന്നാൽ ഭാവി ടീമിനെ പാകപ്പെടുത്താനായി ഇവരെ മാറ്റി നിർത്താനാണ് ബിസിസിഐ ഉദ്ദേശിക്കുന്നത്. ഇത് സെലക്ടർമാർ വൈകാതെ അറിയിക്കും. ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യ പുറത്തായതിന് പിന്നാലെ സീനിയർ താരങ്ങളെ ടി20 ടീമിൽ നിന്നും ഒഴിവാക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഈ വർഷാവസാനം നടക്കുന്ന ഏകദിന ലോകകപ്പിനാകും കോലിയും രോഹിത്തും ശ്രദ്ധ കൊടുക്കുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകപ്പ് നേടിയ മെസ്സിക്ക് പിഎസ്ജിയുടെ ആദരം, വിട്ടുനിന്ന് എംബാപ്പെ