Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ- പാക് ക്രിക്കറ്റ് ഇപ്പോൾ വേണോ? ഞായറാഴ്‌ച്ചത്തെ മത്സരത്തെ പറ്റി പുനരാലോചന വേണമെന്ന് കേന്ദ്രമന്ത്രി

ഇന്ത്യ- പാക് ക്രിക്കറ്റ് ഇപ്പോൾ വേണോ? ഞായറാഴ്‌ച്ചത്തെ മത്സരത്തെ പറ്റി പുനരാലോചന വേണമെന്ന് കേന്ദ്രമന്ത്രി
, തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (14:35 IST)
ടി20 ലോകകപ്പിൽ അടുത്തയാഴ്‌ച്ച നടക്കാനിരിക്കുന്ന ഇന്ത്യാ-പാകിസ്ഥാൻ മത്സരത്തിൽ പുനരാലോചന നടത്തണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അത്ര നല്ല സ്ഥിതിയിലല്ലെന്നും മത്സരത്തിന്റെ കാര്യത്തിൽ പുനരാലോചന നടത്തണമെന്നുമാണ് മന്ത്രിയുടെ ആവശ്യം.
 
ജമ്മുകശ്‌മീരിൽ ആളുകളെ തിരഞ്ഞുപിടിച്ചുകൊല്ലുകയാണ്. ഈ സാഹചര്യത്തിൽ ഇരു‌രാജ്യങ്ങളും തമ്മിൽ ക്രിക്കറ്റ് കളിക്കേണ്ടതുണ്ടോ എന്ന് ആലോചിക്കേണ്ടതാണ് ഗിരിരാജ് സിങ് പറഞ്ഞു.ഞായറാഴ്‌ച്ച ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇന്ത്യാ-പാകിസ്ഥാൻ മത്സരം നിശ്ചയിച്ചിട്ടുള്ളത്. ഏറെ കാലങ്ങൾക്ക് ശേഷമാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെന്റർ ധോണി ഇന്ത്യൻ ടീമിനൊപ്പം ചേർന്നു, സന്നാഹമത്സരത്തിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും