പന്ത് ഔട്ട് ! പാക്കിസ്ഥാനെതിരെ ഇന്ത്യ ഇറങ്ങുക യുവതാരം ഇല്ലാതെ; വിക്കറ്റിനു പിന്നില്‍ കാര്‍ത്തിക്ക്
ഫിനിഷര്‍ റോള്‍ കൂടി വഹിക്കേണ്ടതിനാലാണ് കാര്‍ത്തിക്കിന് പ്ലേയിങ് ഇലവനില്‍ മേധാവിത്വം ലഭിക്കുന്നത്
ട്വന്റി 20 ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ട കാണാന്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഒക്ടോബര്‍ 23 ഞായറാഴ്ചയാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. മത്സരത്തിനുള്ള പ്ലേയിങ് ഇലവന്റെ കാര്യത്തില്‍ ഇന്ത്യ നേരത്തെ തന്നെ തീരുമാനമെടുത്തിട്ടുണ്ട്. അതേ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
റിഷഭ് പന്ത് ഇല്ലാതെയായിരിക്കും ഇന്ത്യ പാക്കിസ്ഥാനെതിരെ ഇറങ്ങുക. ദിനേശ് കാര്‍ത്തിക്ക് ആയിരിക്കും വിക്കറ്റ് കീപ്പര്‍. ഫിനിഷര്‍ റോള്‍ കൂടി വഹിക്കേണ്ടതിനാലാണ് കാര്‍ത്തിക്കിന് പ്ലേയിങ് ഇലവനില്‍ മേധാവിത്വം ലഭിക്കുന്നത്.
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്ക്, അക്ഷര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ബുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്