Select Your Language

Notifications

webdunia
webdunia
webdunia
webdunia

Asia Cup 2023 India Predicted Squad: വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍, മധ്യനിരയില്‍ ശ്രേയസ് ഉറപ്പിച്ചു; പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സാധ്യത ഇലവന്‍

Asia Cup 2023 India Predicted Squad: വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍, മധ്യനിരയില്‍ ശ്രേയസ് ഉറപ്പിച്ചു; പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സാധ്യത ഇലവന്‍
, ബുധന്‍, 30 ഓഗസ്റ്റ് 2023 (15:13 IST)
Asia Cup 2023 India Predicted Squad: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിന് ഇന്ത്യ ഇറങ്ങുക കെ.എല്‍.രാഹുല്‍ ഇല്ലാതെ. പൂര്‍ണമായി ഫിറ്റ്‌നെസ് വീണ്ടെടുക്കാത്തതിനാലാണ് രാഹുല്‍ കളിക്കാത്തത്. നേപ്പാളിനെതിരായ രണ്ടാം മത്സരത്തിലും രാഹുല്‍ കളിക്കില്ല. ഇഷാന്‍ കിഷന്‍ ആയിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ മധ്യനിരയില്‍ സ്ഥാനം പിടിക്കും. 
 
രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ആയിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. വിരാട് കോലി മൂന്നാം നമ്പറില്‍ ഇറങ്ങും. ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരായിരിക്കും പിന്നീട് ക്രീസിലെത്തുക. ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ടീമില്‍ സ്ഥാനം പിടിക്കും. കുല്‍ദീപ് യാദവ് ആയിരിക്കും പ്രധാന സ്പിന്നര്‍. പേസര്‍മാരായി ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ കളത്തിലിറങ്ങും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്ഥാൻ ഇന്ന് നേപ്പാളിനെതിരെ, ഏഷ്യാകപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം, ഇന്ത്യൻ ടീം ഇന്ന് ശ്രീലങ്കയിലെത്തും