Select Your Language

Notifications

webdunia
webdunia
webdunia
webdunia

അങ്ങനെയെങ്ങാനും സംഭവിച്ചാൽ ഇന്ത്യക്ക് പിന്നെയൊരു തിരിച്ചുവരവില്ല: മുന്നറിയിപ്പുമായി പോണ്ടിങ്

അങ്ങനെയെങ്ങാനും സംഭവിച്ചാൽ ഇന്ത്യക്ക് പിന്നെയൊരു തിരിച്ചുവരവില്ല: മുന്നറിയിപ്പുമായി പോണ്ടിങ്
, തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (19:29 IST)
മെൽബണിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്കെതിരെ നല്ലൊരു റിസൾട്ട് ഉണ്ടാക്കാനായില്ലെങ്കിൽ ഇന്ത്യക്ക് സീരീസിൽ പിന്നീടൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്.വിരാട് കോലിയുടെ അസാന്നിധ്യത്തിൽ ഇനിയങ്ങോട്ടുള്ള ഇന്ത്യയുടെ മത്സരങ്ങൾ കൂടുതൽ കടുത്തതാകുമെന്നും പോണ്ടിങ് പറഞ്ഞു.
 
മെൽബൺ ടെസ്റ്റിലും ഓസീസിന് നല്ലൊരു ഫലം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.അങ്ങനെയെങ്കിൽ ഇന്ത്യക്ക് പരമ്പരയിലെ ഒരു ടെസ്റ്റ് ജയിക്കുക എന്നത് തന്നെ വളരെ ദുഷ്കരമാകും.കോലിയുടെ അഭാവവും ഇന്ത്യയെ വലിയരീതിയിൽ ബാധിക്കും പോണ്ടിങ് അഭിപ്രായപ്പെട്ടു.
 
അതേസമയം ഇന്ത്യക്ക് മികച്ച പ്രകടനം നടത്തണമെങ്കിൽ ഋഷഭ് പന്തിനെ മധ്യനിരയിൽ കൊണ്ടുവരണമെന്നും ആദ്യ ഇലവനിൽ ശുഭ്മാൻ ഗില്ലിനും അവസരം നൽകണമെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അങ്ങനെ കളിച്ചത് ടീമിന്റെ നിർദേശപ്രകാരം: മനസ്സ് തുറന്ന് സഞ്ജു സാംസൺ