Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിവേഗ കോവിഡ് വൈറസ്: ബ്രിട്ടനിൽ നിന്നുള്ള വിമാനസർവീസുകൾക്ക് ഇന്ത്യയിൽ വിലക്ക്

അതിവേഗ കോവിഡ് വൈറസ്: ബ്രിട്ടനിൽ നിന്നുള്ള വിമാനസർവീസുകൾക്ക് ഇന്ത്യയിൽ വിലക്ക്
, തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (17:07 IST)
ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം സ്ഥിരീകരിച്ച ബ്രിട്ടണിൽ നിന്നും തിരിച്ചുമുള്ള വിമാനസർവീസുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി.നാളെ അർധരാത്രി മുതൽ ഡിസംബർ 31 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
 
അതേസമയം അതിവേഗത്തിൽ പടരുന്ന കൊറോണ വൈറസിൽ പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.പുതിയ സ്ഥിതിഗതികളെ പറ്റി ഗവേഷകരും ശാസ്ത്രജ്ഞന്മാരും ശ്രദ്ധയോടെ നിരീക്ഷിച്ച് വരികയാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
 
ജനിതക വ്യതിയാനം കൈവരിച്ച പുതിയ വൈറസിനെ ബ്രിട്ടനിലാണ് കണ്ടെത്തിയത്.ബ്രിട്ടണ് പുറമെ ഇറ്റലി,ഡെന്മാർക്ക്,ഹോളണ്ട് എന്നീ യൂറോപ്യൻ രാജ്യങ്ങളിലും ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും രോഗബാധ കണ്ടെത്തിയിട്ടുണ്ട്.
 
അതേസമയം ലണ്ടനിൽ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്‌ഡോൺ ഏർപ്പെടുത്തി.സൗദി അറേബ്യാ കര,വ്യോമ,സമുദ്ര അതിർത്തികൾ ഒരാഴ്ച്ചത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിപണിയിൽ കോവിഡ് ഭീതി, സെൻസെക്‌സിൽ 1,407 പോയിന്റിന്റെ ഇടിവ്