Webdunia - Bharat's app for daily news and videos

Install App

ഇന്ത അടി പോതുമാ.. ഇന്നോം കൊഞ്ചം വേണമാ.. രാജ്കോട്ടിൽ ആഞ്ഞടിച്ച് രോഹിത് ചുഴലിക്കാറ്റ്

മുജീബ് ബാലുശ്ശേരി
വെള്ളി, 8 നവം‌ബര്‍ 2019 (10:48 IST)
രാജ്കോട്ട്: മഹാ ചുഴലിക്കാറ്റ് കളി തടസപ്പെടുത്തുമെന്ന സംശയങ്ങൾക്കിടെ ആരംഭിച്ച  രാജ്കോട്ടിലെ ഇന്ത്യാ ബംഗ്ലാദേശ് രണ്ടാം ടി20 മത്സരത്തിൽ ആഞ്ഞടിച്ചത് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ കെട്ടഴിച്ചു വിട്ട ബാറ്റിങ് കൊടുംക്കാറ്റ്. കരിയറിൽ തന്റെ നൂറാമത് ടി20 മത്സരത്തിന് ഇന്നലെ ഇറങ്ങിയ ഇന്ത്യൻ നായകൻ മറ്റുള്ളവരെ അപ്രസക്തരാക്കുന്ന കാഴ്ചക്കാണ് ഇന്നലെ രാജ്കോട്ട് സ്റ്റേഡിയം സാക്ഷിയായത്. 
 
ആദ്യ ടി20 വിജയത്തിന് ശേഷം ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനായി രാജ്കോട്ടിലെത്തുമ്പോൾ ബംഗ്ലദേശിന്റെ മനസ്സിലുണ്ടായിരുന്നത് തുടർച്ചയായ രണ്ടാം വിജയവും ഒപ്പം ഇന്ത്യയിൽ തങ്ങളുടെ ആദ്യ പരമ്പര വിജയവുമായിരുന്നു. പക്ഷേ, രോഹിത് ശർമയെന്ന ഒറ്റയാൻ ബംഗ്ലാ സ്വപ്നങ്ങളെ തച്ചുടക്കുന്ന കാഴ്ചയാണ് രാജ്കോട്ടിൽ ബംഗ്ലാദേശിനെ കാത്തിരുന്നത്.
 
 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങിനയക്കുകയായിരുന്നു.  ഒന്നാം വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്ത ഓപ്പണർമാരായ ലിട്ടൺ ദാസ് – മുഹമ്മദ് നയിം സഖ്യത്തിന്റെ കരുത്തിൽ ബംഗ്ലദേശ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് എന്ന പൊരുതാവുന്ന സ്കോറും സ്വന്തമാക്കി. 31 പന്തിൽ അഞ്ചു ഫോർ സഹിതം 36 റൺസെടുത്ത മുഹമ്മദ് നയീമാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. 
 
എന്നാൽ മറുപടി ബാറ്റിങ്ങിൽ രോഹിത് ശർമ കത്തികയറിയതോടെ ബംഗ്ലാദേശ് സ്വപ്നങ്ങൾ എല്ലാം തന്നെ ചാമ്പലാകുകയായിരുന്നു. ഡൽഹിയിൽ ഏറ്റ തോൽവിക്ക് പലിശ സഹിതം മറുപടി നൽകാനുറച്ചുകൊണ്ട്  ഇത്തവണ മത്സരത്തിനിറങ്ങിയ രോഹിത് തന്റെ രാജ്യാന്തര ട്വന്റി20യിലെ 100മത് മത്സരമെന്ന നാഴികക്കല്ല് ആഘോഷിച്ചത് ആറു വീതം സിക്സും ഫോറും ഉൾപ്പെട്ട  43 പന്തുകളിൽ 85 റൺസെന്ന വെടിക്കെട്ട് പ്രകടനത്തോട് കൂടിയാണ്. 
 വെറും 23 പന്തിൽ അർധസെഞ്ചുറി പിന്നിട്ട രോഹിത്ത് തന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി എന്ന നേട്ടവും മത്സരത്തിൽ സ്വന്തമാക്കി. 2016ൽ വിൻഡീസിനെതിരെ 22 പന്തിൽ 50 കടന്നതാണ് ഒന്നാം സ്ഥാനത്തുള്ളത്. 
 
ഓപ്പണിങ് വിക്കറ്റിൽ തകർപ്പൻ സെഞ്ചുറി കൂട്ടുകെട്ടുമായി അടിത്തറയിട്ട രോഹിത്-ധവാൻ സഖ്യത്തിന്റെ ബലത്തിൽ വെറും 15.4 ഓവറിലാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ 8 വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്. ഇന്ത്യാ-ബംഗ്ലാദേശ് മൂന്നാം ടി20 മത്സരം നവംബർ പത്താം തിയതി നാഗ്പൂരിൽ വെച്ച് നടക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Gautam Gambhir: അടിയന്തരമായി ഇന്ത്യയിലേക്ക് തിരിച്ച് ഗൗതം ഗംഭീര്‍; രണ്ടാം ടെസ്റ്റിനു മുന്‍പ് തിരിച്ചെത്തിയേക്കും

Who is Vaibhav Suryavanshi: ട്രയല്‍സില്‍ ഒരോവറില്‍ അടിച്ചത് മൂന്ന് സിക്‌സുകള്‍; ചില്ലറക്കാരനല്ല രാജസ്ഥാന്‍ വിളിച്ചെടുത്ത ഈ പതിമൂന്നുകാരന്‍ !

Rajasthan Royals: ഫാന്‍സ് ഇങ്ങനെ ട്രോളാന്‍ മാത്രാം രാജസ്ഥാന്‍ ടീം അത്ര മോശമാണോ? ദ്രാവിഡിനും പഴി !

IPL Auction 2024: രണ്ടാം ദിനത്തിൽ ഇന്ത്യൻ പേസർമാർക്ക് വൻ ഡിമാൻഡ്, ഭുവനേശ്വർ 10.75 കോടി, ചാഹർ 9.25 കോടി

കോലിയ്ക്ക് ഞങ്ങളെയല്ല, ഞങ്ങൾക്ക് കോലിയെയാണ് ആവശ്യം, പുകഴ്ത്തി ബുമ്ര

അടുത്ത ലേഖനം
Show comments