Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ലെറ്റ്സ് ഗോ...’- സ്ട്രോങ്ങർ സാം‌സൺ, ബംഗാൾ കടുവകളെ വിറപ്പിക്കാൻ സഞ്ജുവും !

‘ലെറ്റ്സ് ഗോ...’- സ്ട്രോങ്ങർ സാം‌സൺ, ബംഗാൾ കടുവകളെ വിറപ്പിക്കാൻ സഞ്ജുവും !

ചിപ്പി പീലിപ്പോസ്

, വ്യാഴം, 7 നവം‌ബര്‍ 2019 (13:12 IST)
ബംഗ്ലാദേശിനെതിരായ ആദ്യ ടി20യിൽ മലയാളി താരം സഞ്ജു വി സാംസൺ ഇറങ്ങുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അതുണ്ടായില്ല. സഞ്ജുവിനെ പുറത്തിരുത്തി ടീ ഇന്ത്യ കളിക്കിറങ്ങി. കീപ്പർ റിഷഭ് പന്തിന്റെ മണ്ടത്തരങ്ങളും മറ്റ് പിഴവുകളുടേയും ഫലമായി ടീം ഇന്ത്യ ബംഗ്ലാദേശിനു മുന്നിൽ അടിയറവ് പറയുകയും ചെയ്തു.
 
വിരാട് കോഹ്ലിയുടെ അഭാവത്തിൽ ടീം ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്ത രോഹിത് ശർമയ്ക്ക് അതൊരു വലിയ ടിയായിരുന്നു. ജീവന്‍മരണ പോരാട്ടത്തിന് കച്ചമുറുക്കി ടീം ഇന്ത്യ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാമങ്കത്തിന് ഇറങ്ങുകയാണ്. രണ്ടാമങ്കത്തിനിറങ്ങുമ്പോൾ സഞ്ജു കളത്തിലിറങ്ങുമെന്ന് ഇന്നലെ സൂചനകളുണ്ടായിരുന്നു. 
 
ഇപ്പോഴിതാ, സഞ്ജുവിന്റെ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തിൽ താനുമുണ്ടാകുമെന്ന സൂചനയാണ് ട്വീറ്റിലൂടെ സഞ്ജു തന്നെ നൽകുന്നത്. ‘മാച്ച് ഡേ... ലെസ്റ്റ് ഗോ... #സ്ട്രോങ്ങർ&സ്ട്രോങ്ങർ #സാംസൺ’ എന്നാണ് സഞ്ജു ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ഇതോടെ സഞ്ജുവിനെ കാത്തിരിക്കുന്നവർ ആകാംഷയിലാണ്. 
 
ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന ആദ്യ ടി20യില്‍ ഏഴു വിക്കറ്റിന്റെ ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയ ഇന്ത്യക്കു മൂന്നു മല്‍സരങ്ങളുടെ പരമ്പര കൈവിടാതിരിക്കാന്‍ രാജ്‌കോട്ടില്‍ ജയിച്ചേ തീരൂ. ശക്തമായ തിരിച്ചടി നൽകാനാണ് രോഹിതും സംഘവും തീരുമാനിച്ചിരിക്കുന്നത്. 
 
ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ആദ്യ ടി20യില്‍ ഇന്ത്യയെ തോല്‍വിയിലേക്കു തള്ളിയിട്ടത്. അതിനൊരു മാറ്റം വരുത്തുക എന്നതാണ് ഇന്ത്യൻ ടീമിന്റെ പ്രധാന ലക്ഷ്യം. രണ്ടാം ടി20യില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്ക യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെക്കുറിച്ചായിരിക്കും. ബാറ്റിങ് നിര ആദ്യ ടി20യില്‍ അമ്പെ പരാജയപ്പെട്ട സാഹചര്യത്തില്‍ സഞ്ജുവിന് രണ്ടാം ടി20യില്‍ ഇന്ത്യ അവസരം നല്‍കുമെന്ന് മലയാളികൾ ഒന്നടങ്കം വിശ്വസിച്ചിരുന്നു. ഏതായാലും സഞ്ജുവിന്റെ ട്വീറ്റ് കൂടി വന്നതോടെ സഞ്ജു ഇന്ന് കളിക്കളത്തിലിറങ്ങുമെന്ന് തന്നെയാണ് വിശ്വാസം.  


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐ പി എൽ ; കുംബ്ലെ വന്നു, അശ്വിൻ പുറത്ത്- പഞ്ചാബ് ടീമിനെ നയിക്കാൻ കെ എൽ രാഹുൽ