Webdunia - Bharat's app for daily news and videos

Install App

ഓസീസിനെതിരെ ടെസ്റ്റ് പരമ്പര ഇന്ത്യ തന്നെ ജയിക്കണം, അത്രയും മഹത്തരമായിരുന്നു ആ തിരിച്ചുവരവ്: അക്തർ

Webdunia
ശനി, 2 ജനുവരി 2021 (17:13 IST)
ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് സീരീസിൽ ഇന്ത്യ വിജയിക്കുന്നത് കാണാനാണ് ആഗ്രഹമെന്ന് പാകിസ്ഥാൻ മുൻ താരം ഷോയേബ് അക്തർ. ഒരു ദിവസം ഉറക്കമുണർന്നപ്പോൾ ഇന്ത്യയെ ഓസീസ് തകർത്തതാണ് കണ്ടത്. 36-9 എന്ന നിലയിൽ ഇന്ത്യ കൂപ്പുക്കുത്തി. പക്ഷേ നിങ്ങൾക്കറിയാമല്ലോ? പ്രതിസന്ധി ഘട്ടങ്ങളിലാണ് യഥാർഥ സ്വഭാവഗുണങ്ങൾ പ്രകടമാകുന്നത്: അക്തർ പറഞ്ഞു.
 
ഇന്ത്യൻ ടീം അതിന്റെ യഥാർഥ ക്യാരക്‌ടർ പ്രകടമാക്കിയ വിധം അതിശയിപ്പിക്കുന്നു. വളരെ ശാന്തനാണ് രഹാനെ. ഫീൽഡിൽ അലറുകയോ കൈവിട്ട കാര്യങ്ങൾ ചെയ്യുകയോ ചെയ്യുന്നില്ല. രഹാനെയുടെ നായകത്വത്തിന് കീഴിൽ കളിക്കാർ പെട്ടെന്ന് പെർഫോം ചെയ്‌തു.10-15 വർഷം മുൻപ് ഓസീസിനെ പാകിസ്ഥാനോ ഇന്ത്യയോ തോൽപ്പിക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? എന്നാൽ ഇപ്പോൾ അതും സംഭവിക്കുന്നു.
 
ഈ പരമ്പര ഇന്ത്യ തന്നെ ജയിക്കണം എന്നാണ് എന്റെ ആഗ്രഹം. കാരണം അത്രയും മികച്ച തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. അക്തർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs New Zealand Final in Champions Trophy: മില്ലറിന്റെ സെഞ്ചുറി പാഴായി; ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് ഫൈനലില്‍

പന്തിന് പകരം രാഹുലോ എന്ന് ചോദിച്ചില്ലേ, അവന്റെ ബാറ്റിംഗ് ശരാശരി തന്നെ അതിനുത്തരം: ഗംഭീര്‍

ഏകദിനത്തിലെ മികച്ച താരം കോലി തന്നെ, സംശയമില്ല: മൈക്കൽ ക്ലാർക്ക്

Champions Trophy Nz vs SA: രചിനും വില്യംസണും സെഞ്ചുറി, ലാഹോറിൽ റൺമഴയൊഴുക്കി ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്കയ്ക്ക് 363 റൺസ് വിജയലക്ഷ്യം

Champions Trophy Nz vs Sa: സെഞ്ചുറി നേടി രചിൻ പുറത്ത്, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ന്യൂസിലൻഡ് കൂറ്റൻ സ്കോറിലേക്ക്

അടുത്ത ലേഖനം
Show comments