Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിൽ വാക്‌സിൻ കുത്തിവെയ്‌പ് ബുധനാഴ്‌ച്ച മുതൽ, ഇന്ന് ഡ്രൈ റൺ: കേരളത്തിൽ നാല് ജില്ലകളിൽ

വാക്‌സിൻ
കൊവിഡ് വാക്‌സിൻ കുത്തിവെയ്‌പിന് മുന്നോടിയായുള്ള ഡ്രൈ റൺ ഇന്ന് രാജ്യത്ത് നടക്കും. കേരളത്തിൽ നാല് ജില്ലകളിലാണ് ഡ്രൈ റൺ. തിരുവനന്തപുരം,ഇടുക്കി,പാലക്കാട്,വയനാട് ജില്ലകളിലായാണ് വാക്‌സിൻ വിതരണത്തിന് മുന്നോടിയായി ഒരുക്കങ്ങൾ പൂർണസജ്ജമാണോ എന്ന് വിലയിരുത്തുന്നതിനുള്ള ഡ്രൈ റൺ നടക്കുക. ഇന്ന് രാവിലെ 9 മുതൽ 11 വരെയാണ് വാക്‌സിൻ റിഹേഴ്‌സൽ.
 
തിരുവനതപുരം(കാട്ടാക്കട പൂഴനാട് പ്രഥമികാരോഗ്യകേന്ദ്രം, ജില്ലാ മാതൃക ആശുപത്രി-പേരൂർക്കട,കിംസ് ആശുപത്രി) ഇടുക്കി(വാഴത്തോപ്പ് പ്രാഥമികാരോഗ്യകേന്ദ്രം),പാലക്കാട്(നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം),വയനാട്(കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം) എന്നിവയാണ് ഡ്രൈ റൺ നടക്കുന്ന ആശുപത്രികൾ.
 
ഇന്ന് നടക്കുന്ന വാക്‌സിൻ റിഹേഴ്‌സൽ പൂർണവിജയമായാൽ കുത്തിവെയ്‌പ് ബുധനാഴ്‌ച്ച അരംഭിക്കുമെന്നാണ് സൂചന. 5 കോടിയോളം ഡോസ് വാക്‌സിൻ ഇതിനകം തന്നെ നിർമിച്ചിട്ടുണ്ട്. ഇന്നലെ നടന്ന വിദഗ്‌ധ സമിതിയാണ് ഓക്‌സ്ഫഡ് സർവകലാശാല വികസിപ്പിച്ച് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്‌സിൻ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ഞാലിക്കുട്ടിക്ക് നിയമസഭയിൽ പ്രതിപക്ഷത്തേക്ക് സ്വാഗതം:പരിഹാസവുമായി മുഖ്യമന്ത്രി