കഴിഞ്ഞ 24 മണിക്കൂറിനിടെ 20,035 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 23,181 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 35 ദിവസമായി പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ് ദിവസേനയുള്ള രോഗമുക്തരുടെ എണ്ണം. ഇതു ചികിത്സയിലുള്ളവരുടെ എണ്ണം കുറയ്ക്കാന്‍ ഇടയാക്കുന്നു. കൂടാതെ കഴിഞ്ഞ 7 ദിവസം തുടര്‍ച്ചയായി പ്രതിദിന മരണസംഖ്യ 300-ല്‍ താഴെയാണ്.
അതേസമയം കേരളമാണ് പ്രതിദിന കൊവിഡ് ബാധയില്‍ മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം 5215പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 256 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. ഇതില്‍ 80.47% 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. ഏറ്റവും കൂടുതല്‍ മരണം മഹാരാഷ്ട്രയിലാണ് (58). കേരളത്തിലും പശ്ചിമ ബംഗാളിലും യഥാക്രമം 30 ഉം 29 ഉം പേര്‍ മരിച്ചു.രാജ്യത്തെ ആകെ രോഗബാധിതരില്‍ 2.47% മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.