Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഇന്ന് നമ്മള്‍ പരാജയപ്പെട്ടാല്‍ അതിനു കാരണം ഈ ദക്ഷിണാഫ്രിക്കന്‍ താരമാകും’; മുന്നറിയിപ്പുമായി ഗാംഗുലി

‘ഇന്ന് നമ്മള്‍ പരാജയപ്പെട്ടാല്‍ അതിനു കാരണം ഈ ദക്ഷിണാഫ്രിക്കന്‍ താരമാകും’; മുന്നറിയിപ്പുമായി ഗാംഗുലി

Sourav ganguly statements
പോര്‍ട്ട് എലിസബത്ത് , ചൊവ്വ, 13 ഫെബ്രുവരി 2018 (15:23 IST)
നിര്‍ണായക അഞ്ചാം ഏകദിനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ മുന്നറിയിപ്പ്.

സൂപ്പര്‍ ബാറ്റ്‌സ്‌മാന്‍ എബി ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ നിരയിലേക്ക് തിരിച്ചെത്തിയതോടെ കാര്യങ്ങള്‍ അവര്‍ക്ക് അനുകൂലമായി. അതിഥേയ ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിക്കാനും ബാറ്റിംഗ് ഓര്‍ഡര്‍ കരുത്താകാനും ഇത് കാരണമായെന്നും ദാദ പറഞ്ഞു.

ആദ്യ മൂന്ന് ഏകദിനങ്ങള്‍ കളിക്കാതിരുന്ന ഡിവില്ലിയേഴ്‌സ് നാലാം ഏകദിനത്തില്‍ തിരിച്ചെത്തിയതോടെ ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ സമ്മര്‍ദ്ദത്തിലായി. അദ്ദേഹം ബാറ്റിംഗില്‍ തിളങ്ങിയില്ലെങ്കിലും ടീമിന് മാനസികമപരമായ കരുത്ത് അധികമാകുമെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ ലേഖനത്തില്‍ ഗാംഗുലി വ്യക്തമാക്കുന്നു.

കൂടുതല്‍ റണ്‍സൊന്നും നേടാതിരിക്കാന്‍ സാധിക്കാതിരുന്നാലും ഡിവില്ലിയേഴ്‌സിന്റെ തിരിച്ചുവരവ് ദക്ഷിണാഫ്രിക്കന്‍ ടീമിന് മാനസികമപരമായ കരുത്ത് വര്‍ധിപ്പിക്കും. ടൈംസ് ഓഫ് ഇന്ത്യയുടെ കോളത്തില്‍ ഗാംഗുലി എഴുതി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ചാം ഏകദിനം കളിക്കാതെയും ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയേക്കും; ദക്ഷിണാഫ്രിക്കയ്‌ക്ക് തിരിച്ചടി