‘സച്ചിനും കൊഹ്‌ലിയും ഒന്നും അല്ല, ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ താരം മറ്റൊരാളാണ് ’: ഗാംഗുലി
‘സച്ചിനും കൊഹ്ലിയുമൊന്നുമല്ല ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ താരം’: ഗാംഗുലി
Publish Date: Tue, 19 Dec 2017 (09:44 IST)
Updated Date: Tue, 19 Dec 2017 (09:52 IST)
ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം തുറന്നുപറയാന്‍ ഒരു മടിയുമില്ലാത്ത ആളാണ് സൗരവ് ഗാംഗുലി. അതുകൊണ്ടുതന്നെയാണ് ദാദ എന്ന വിളിപ്പേര് ഗാംഗുലിയെ തേടിയെത്തിയത്. എന്നാല്‍ ഇപ്പോള്‍ അതൊന്നുമല്ല ചര്‍ച്ചാ വിഷയം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് കേള്‍ക്കാന്‍ അത്ര സുഖകരമല്ലാത്ത അഭിപ്രായപ്രകടനവുമായി മുന്‍ നായകന്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ താരം സച്ചിനും കൊഹ്ലിയുമൊന്നുമല്ലെന്നാണ് ഗാംഗുലിയുടെ പക്ഷം.
സ്പിന്‍ മാന്ത്രികന്‍ അനില്‍ കുംബ്ലെയാണ് ഇന്ത്യകണ്ട ഏക്കാലത്തേയും മികച്ച താരമെന്നാണ് ദാദ പറയുന്നത്. എന്നാല്‍ കുംബ്ലെയ്ക്ക് മതിയായ അംഗീകാരം ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഇന്ത്യക്ക് ഏറ്റവുമധികം വിജയങ്ങള്‍ സമ്മാനിച്ചത് കുംബ്ലെയാണെന്നും ഗാംഗുലി വ്യക്തമാക്കി.
AISWARYA
Publish Date: Tue, 19 Dec 2017 (09:44 IST)
Updated Date: Tue, 19 Dec 2017 (09:52 IST)