Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദക്ഷിണാഫ്രിക്കക്ക് 8 വിക്കറ്റ് നഷ്ടം; ഇന്ത്യ ജയത്തിലേക്ക്

രണ്ടാം ഇന്നിങ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 60 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഏഴ് വിക്കറ്റ് കൂടി നഷ്ടപ്പെടുകയായിരുന്നു

ദക്ഷിണാഫ്രിക്കക്ക് 8 വിക്കറ്റ് നഷ്ടം; ഇന്ത്യ ജയത്തിലേക്ക്

റെയ്നാ തോമസ്

, ഞായര്‍, 6 ഒക്‌ടോബര്‍ 2019 (13:12 IST)
ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്സില്‍ ദക്ഷിണാഫ്രിക്ക തോല്‍വിയിലേക്ക്. രണ്ടാം ഇന്നിങ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 60 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഏഴ് വിക്കറ്റ് കൂടി നഷ്ടപ്പെടുകയായിരുന്നു. അവസാനം വിവരം കിട്ടുമ്പോള്‍ ദക്ഷിണാഫ്രിക്ക 8 വിക്കറ്റ് നഷ്‍ടത്തില്‍ 142 റണ്‍സെടുത്തിട്ടുണ്ട്. 19 റണ്‍സുമായി മുത്തുസ്വാമിയും 32 റണ്‍സുമായി പിഡിറ്റുമാണ് ക്രീസിൽ. നാലു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ, മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ശേഷിച്ച ഒരു വിക്കറ്റ് രവിചന്ദ്രന്‍ അശ്വിനാണ്.
 
രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റിന് 323 റണ്‍സ് എടുത്ത് ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രോഹിതിന്റെ സെഞ്ചുറി ( 127)ക്ക് പുറമേ പൂജാര (81) ഇന്ത്യയ്ക്കായി അര്‍ധ സെഞ്ചുറി നേടി. മായങ്ക് അഗര്‍വാള്‍ (7), രവീന്ദ്ര ജഡേജ ( 40) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്‍മാമാര്‍. വിരാട് കോലി (31), രഹാന (27) എന്നിവര്‍ പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ രണ്ട് വിക്കറ്റുകളും റബാഡ, ഫിലാഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. സ്‌കോര്‍: ഇന്ത്യ-502/7d, 323/4d. ദക്ഷിണാഫ്രിക്ക-431, 73/8

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഹിത്തിന്‍റെ വെടിക്കെട്ട് വീണ്ടും, ഇനി ആര്‍ക്കുണ്ട് സംശയം?