Webdunia - Bharat's app for daily news and videos

Install App

India vs England: 'നേരാവണ്ണം ഒരു സിംഗിളെടുക്കാന്‍ പോലും അറിയില്ല'; ഇങ്ങനെയുമുണ്ടോ ഒരു വാലറ്റം ! ഇന്ത്യയുടെ 'തലവേദന'

ലീഡ്‌സിലെ രണ്ടാം ഇന്നിങ്‌സില്‍ 333-5 എന്ന നിലയില്‍ നിന്നിരുന്ന ഇന്ത്യ 364 നു ഓള്‍ഔട്ട് ആകുകയായിരുന്നു

രേണുക വേണു
ചൊവ്വ, 24 ജൂണ്‍ 2025 (11:31 IST)
India vs ENgland, Leeds Test

India vs England: ലീഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും നിരാശപ്പെടുത്തി ഇന്ത്യയുടെ വാലറ്റം. രണ്ടക്കം പോലും കാണാതെയാണ് ഇന്ത്യയുടെ വാലറ്റം കൂടാരം കയറുന്നത്. ആദ്യ അഞ്ച് വിക്കറ്റുകളില്‍ നിന്ന് റണ്‍സ് വന്നില്ലെങ്കില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ ദുരന്തമായിരിക്കുമെന്നാണ് വാലറ്റത്തിന്റെ ദയനീയ പ്രകടനത്തില്‍ നിന്ന് വ്യക്തമാകുന്നത്. 
 
ലീഡ്‌സിലെ രണ്ടാം ഇന്നിങ്‌സില്‍ 333-5 എന്ന നിലയില്‍ നിന്നിരുന്ന ഇന്ത്യ 364 നു ഓള്‍ഔട്ട് ആകുകയായിരുന്നു. അതായത് അവസാന 31 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായത് അഞ്ച് വിക്കറ്റുകള്‍ ! ശര്‍ദുല്‍ താക്കൂര്‍ (12 പന്തില്‍ നാല്), മുഹമ്മദ് സിറാജ് (ഒരു പന്തില്‍ പൂജ്യം), ജസ്പ്രിത് ബുംറ (രണ്ട് പന്തില്‍ പൂജ്യം), പ്രസിദ്ധ് കൃഷ്ണ (11 പന്തില്‍ പൂജ്യം) എന്നിവര്‍ കാര്യമായ സംഭാവനകള്‍ നല്‍കാതെ മടങ്ങി. അവസാന നാല് പേര്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തത് വെറും നാല് റണ്‍സ് ! 
 
ഒന്നാം ഇന്നിങ്‌സിലും സ്ഥിതി സമാനമാണ്. അവസാന നാല് വിക്കറ്റുകളില്‍ നിന്ന് ഇന്ത്യക്ക് ലഭിച്ചത് അഞ്ച് റണ്‍സ് മാത്രം ! 447-5 എന്ന നിലയില്‍ നിന്ന് 24 റണ്‍സിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകളും നഷ്ടമായി. ശര്‍ദുല്‍ താക്കൂര്‍ (എട്ട് പന്തില്‍ ഒന്ന്), ജസ്പ്രിത് ബുംറ (അഞ്ച് പന്തില്‍ പൂജ്യം), മുഹമ്മദ് സിറാജ് (ഏഴ് പന്തില്‍ പുറത്താകാതെ മൂന്ന്), പ്രസിദ്ധ് കൃഷ്ണ (മൂന്ന് പന്തില്‍ ഒന്ന്) എന്നിങ്ങനെയാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. 
 
മറുവശത്ത് ഇംഗ്ലണ്ടിലേക്ക് വന്നാല്‍ ഒന്നാം ഇന്നിങ്‌സില്‍ അവസാന നാല് വിക്കറ്റുകളില്‍ നിന്ന് ലഭിച്ചത് 72 റണ്‍സാണ് ! അവസാന നാലില്‍ മൂന്ന് പേരും രണ്ടക്കം കണ്ടു. ക്രിസ് വോക്‌സ് (55 പന്തില്‍ 38), ബ്രണ്ടന്‍ കാര്‍സ് (23 പന്തില്‍ 22), ജോഷ് ടങ് (18 പന്തില്‍ 11), ഷോയ്ബ് ബാഷിര്‍ (നാല് പന്തില്‍ പുറത്താകാതെ ഒന്ന്) എന്നിങ്ങനെയാണ് വ്യക്തിഗത സ്‌കോറുകള്‍. വാലറ്റത്തെ നാല് പേര്‍ ചേര്‍ന്ന് ഒന്‍പത് ഫോറും രണ്ട് സിക്‌സുകളും നേടി. അവിടെയാണ് ഇന്ത്യയുടെ വാലറ്റം നാല് പേര്‍ന്ന് തികച്ച് 10 റണ്‍സെടുക്കാന്‍ പോലും കഷ്ടപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യക്കെതിരെ കളിക്കുന്നത് പോലെയല്ല, ഇംഗ്ലണ്ടിനെ 5-0ത്തിന് ചുരുട്ടിക്കെട്ടും, ആഷസ് പ്രവചനവുമായി മഗ്രാത്ത്

Sanju Samson:സഞ്ജു പറഞ്ഞിട്ടാകാം ബട്ട്‌ലറെ പുറത്താക്കിയത്, വൈഭവ് വന്നതോടെ പണി പാളി, ആരോപണവുമായി മുൻ ഇന്ത്യൻ താരം

ലോക ഒന്നാം നമ്പറാണ്, എന്നാൽ ആ പേരിനൊത്ത പ്രകടനം നടത്താൻ ബുമ്രയ്ക്കായില്ല, വിമർശനവുമായി ഇർഫാൻ പത്താൻ

പൊലീസിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം; ഇംഗ്ലണ്ടില്‍ പീഡനക്കേസ്

Sanju Samson : ടീമിന്റെ തീരുമാനങ്ങളില്‍ ക്യാപ്റ്റനെന്ന പ്രാധാന്യമില്ല, ആഗ്രഹിച്ച ഓപ്പണിംഗ് പൊസിഷനും നഷ്ടമായി, സഞ്ജു രാജസ്ഥാന്‍ വിടാന്‍ കാരണങ്ങളേറെ

അടുത്ത ലേഖനം
Show comments