Rishabh Pant - Sunil Gavaskar: 'തല കുത്തി മറയെടാ മോനേ', പന്തിനോടു ഗവാസ്‌കര്‍; 'സ്റ്റുപ്പിഡ്' വിളി മറന്നോ എന്ന് ആരാധകര്‍ (വീഡിയോ)

ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ശേഷമുള്ള റിഷഭ് പന്തിന്റെ ആഘോഷപ്രകടനം ഏറെ വൈറലായിരുന്നു

രേണുക വേണു
ചൊവ്വ, 24 ജൂണ്‍ 2025 (10:22 IST)
Sunil Gavaskar and Rishabh Pant

Rishabh Pant - Sunil Gavaskar: ലീഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറി നേടി ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ താനെന്നു ആവര്‍ത്തിക്കുകയാണ് റിഷഭ് പന്ത്. ആദ്യ ഇന്നിങ്‌സില്‍ 178 പന്തില്‍ 134 റണ്‍സ് നേടിയ പന്ത് രണ്ടാം ഇന്നിങ്‌സില്‍ 140 പന്തില്‍ നിന്ന് 118 റണ്‍സ് അടിച്ചെടുത്തു. 
 
ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ശേഷമുള്ള റിഷഭ് പന്തിന്റെ ആഘോഷപ്രകടനം ഏറെ വൈറലായിരുന്നു. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി സെഞ്ചുറി നേടിയ ശേഷം 'തലകുത്തി' മറിഞ്ഞാണ് പന്ത് ആഘോഷിച്ചത്. സമാന രീതിയില്‍ തന്നെയായിരുന്നു ലീഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ശേഷമുള്ള പന്തിന്റെ ആഘോഷപ്രകടനം. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി കുറിച്ച ശേഷം ഇതേ ആഘോഷപ്രകടനത്തിനായി ആരാധകര്‍ കാത്തിരുന്നെങ്കിലും പന്ത് നിരാശപ്പെടുത്തി. വളരെ സിംപിള്‍ സെലിബ്രേഷനായിരുന്നു ഇത്തവണ പന്തിന്റേത്. 
 
അതേസമയം ഗാലറിയില്‍ നിന്ന് ഇന്ത്യയുടെ മുന്‍താരം സുനില്‍ ഗവാസ്‌കര്‍ പന്തിനോടു തലകുത്തി മറിയാന്‍ ആവശ്യപ്പെട്ടു. സെഞ്ചുറി നേടിയ പന്ത് തന്നെ നോക്കിയപ്പോള്‍ കൈകള്‍ കൊണ്ട് ആംഗ്യം കാണിച്ച് തലകുത്തി മറിഞ്ഞുള്ള സെലിബ്രേഷന്‍ നടത്താനാണ് ഗവാസ്‌കര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പന്ത് 'പിന്നീടാവാം' എന്ന് തിരിച്ച് ആംഗ്യം കാണിക്കുകയായിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ravi (@crick._editz_.18)

ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ റിഷഭ് പന്ത് മോശം ഷോട്ടില്‍ പുറത്തായപ്പോള്‍ സുനില്‍ ഗവാസ്‌കര്‍ വളരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അന്ന് 'സ്റ്റുപ്പിഡ് സ്റ്റുപ്പിഡ് സ്റ്റുപ്പിഡ്' എന്നാണ് ഗവാസ്‌കര്‍ റിഷഭ് പന്തിനെ കമന്ററി ബോക്‌സില്‍ ഇരുന്ന് പരിഹസിച്ചത്. ഇപ്പോള്‍ റിഷഭ് പന്തിനെ ഗവാസ്‌കര്‍ വലിയ രീതിയില്‍ പ്രശംസിക്കുമ്പോള്‍ പന്തിന്റെ ആരാധകര്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ ഓര്‍മപ്പെടുത്തുകയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

എങ്ങനെ ക്രിക്കറ്റ് കളിക്കണമെന്ന് ഞങ്ങൾക്ക് വ്യക്തതയുണ്ട്, ഇംഗ്ലണ്ട് തിരിച്ചുവരും: ജോ റൂട്ട്

എന്റെ ഗെയിം മാനസികമാണ്, ഫോമില്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ് അധികമായ ബാറ്റിംഗ് ആവശ്യമുള്ളത്: കോലി

ടെസ്റ്റ് ടീമിലേക്ക് കോലിയെ വീണ്ടും പരിഗണിക്കില്ല, അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ

തോറ്റെങ്കിലെന്ത്?, ടീമിനെ ഓർത്ത് അഭിമാനം മാത്രം, ഇന്ത്യക്കെതിരായ തോൽവിയിൽ പ്രതികരണവുമായി എയ്ഡൻ മാർക്രം

സച്ചിൻ - ദ്രാവിഡ് സഖ്യത്തെ പിന്നിലാക്കി, ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ ഒരുമിച്ച് കളിച്ച റെക്കോർഡ് രോ- കോ സഖ്യത്തിന്

അടുത്ത ലേഖനം
Show comments